ചാരവൃത്തി ആരോപിച്ച് അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ റഷ്യ അറസ്റ്റ് ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോസ്‌കോ: ചാരവൃത്തി ആരോപിച്ച് അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ റഷ്യ അറസ്റ്റ് ചെയ്തു. റഷ്യയിലെ അമേരിക്കന്‍ എംബസിയിലെ രാഷ്ട്രീയ വിഭാഗം സെക്രട്ടറിമാരില്‍ ഒരാളായ റ്യാന്‍ ഫോഗിളിനെയാണ് ചൊവ്വാഴ്ച റഷ്യന്‍ അധികാരികള്‍ കസ്റ്റഡിയിലെടുത്തത്. റഷ്യയില്‍നിന്ന് ഏജന്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ്  അറസ്റ്റ്.

സംഭവം ഇരുരാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം വഷളാക്കിയിരിക്കുകയാണ്. ഇയാളുടെ കൈയില്‍നിന്നും സി.ഐ.യെ സഹായിക്കാന്‍ ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും പണവും, റിക്രൂട്ട് മെന്റിന്റെ മാര്‍ഗ രേഖയും മറ്റും കണ്ടെത്തിയിട്ടുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ശീതയുദ്ധ കാലത്തുണ്ടായതുപോലുള്ള  സംഭവം ആവര്‍ത്തിച്ചത് ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ സാരമായി ബാധിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അറസ്റ്റിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം അമേരിക്കന്‍ സ്ഥാനപതി മൈക്കല്‍ മക്‌ഫോളിന് കൈമാറി. സിറിയ അടക്കമുള്ള വിഷയങ്ങളില്‍ സഹകരിച്ച് മുന്നേറാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ റഷ്യാ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍.

ചാരവൃത്തി ആരോപിച്ച് അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ റഷ്യ അറസ്റ്റ് ചെയ്തു
SUMMARY: Moscow: He arrived at the meeting with two wigs - the blond one on his head held in place by a baseball cap, a brown one in his knapsack, which also held a compass, a Moscow street atlas and $130,000 in cash. He was an operative for the CIA, Russian officials say, and his goal was to recruit a Russian security officer as a spy.

Keywords: World news, Moscow, Arrived, Meeting, Two wigs, Blond, Head, Place, Baseball cap, Brown, Knapsack, Held, Compass, Moscow street, $130,000 in cash, Operative, CIA, Russian, Goal, Recruit, Russian security officer, Spy.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script