Russia Bans Americans | രാജ്യത്തേക്ക് ഇനി പ്രവേശനമില്ല; 963 അമേരികക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തി റഷ്യ; നിരോധന ലിസ്റ്റില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് മാത്രം ഇല്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



വാഷിങ്ടന്‍ ഡിസി: (www.kvartha.com) 963 അമേരികക്കാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി റഷ്യന്‍ ഭരണകൂടം ഉത്തരവിറക്കി. വിലക്ക് ഏര്‍പെടുത്തിയവരില്‍ രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ എക്‌സിക്യൂടീവ് ഉള്‍പെടെയുള്ളവര്‍ ഉണ്ട്.  

പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, മെറ്റ സിഇഒ സകര്‍ബെര്‍ഗ്, റഷ്യന്‍ അകാഡമി അവാര്‍ഡ് ജേതാവ് കൂടിയായ പ്രമുഖ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍, സ്പീകര്‍ നാന്‍സി പെലോസി, ചക് ഷൂമര്‍, ലിന്‍ഡ്സി ഗ്രഹാം, ടെഡ് ക്രൂസ്, അലക്സാന്‍ഡ്രിയ ഒകേഷ്യ, ഇല്‍മാന്‍ ഒമര്‍ എന്നിവരും പ്രവേശനം നിഷേധിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പെടുന്നു.

Russia Bans Americans | രാജ്യത്തേക്ക് ഇനി പ്രവേശനമില്ല; 963 അമേരികക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തി റഷ്യ; നിരോധന ലിസ്റ്റില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് മാത്രം ഇല്ല


യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യക്ക് ഉപരോധം ഏര്‍പെടുത്തുകയും റഷ്യന്‍ പ്രസിഡന്റിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തതിനാണ് ഇവര്‍ക്കെല്ലാം പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യവകുപ്പ് അറിയിച്ചു. റഷ്യക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം അമേരികക്കുതന്നെ തിരിച്ചടിയാകുമെന്ന് റഷ്യന്‍ വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, മുന്‍ അമേരികന്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിനെ ഈ ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. റഷ്യന്‍ പ്രസിഡന്റിനെ മുന്‍കാലങ്ങളില്‍ പുകഴ്ത്തിയതും ബൈഡന്റെ മകന്‍ ഹന്‍ഡറിന്റെ പേരിലുള്ള ആരോപണങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതുമാണ് ട്രംപിനെ ഒഴിവാക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Keywords:  News,World,international,Washington,America,USA,Top-Headlines, Politics,Russia,Ban, Russia bans 963 Americans from entering country
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script