ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ലോകമാധ്യമ രംഗത്തെ നിയന്ത്രിക്കുന്ന റൂപര്‍ട്ട് മര്‍ഡോക്ക് ബ്രിട്ടീഷ് പത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. ഇംഗ്ലീഷ് പത്രങ്ങളായ ദ സണ്‍, ദ ടൈംസ് ആന്‍ഡ് ദ സണ്‍ഡേ ടൈംസ് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് മര്‍ഡോക് രാജിവച്ചത്. അമേരിക്കയിലും ബ്രിട്ടനിലുമായായി പ്രവര്‍ത്തിക്കുന്ന ന്യൂസ് കോര്‍പ്പറേഷനെ രണ്ടായി വിഭജിക്കുന്നതിന്റെ ഭാഗമായാണ് മര്‍ഡോക്കിന്റെ രാജിയെന്നാണ് സൂചന.
ന്യൂസ് കോര്‍പ്പറഷനെ പ്രസിദ്ധീകരണ വിഭാഗം, എന്റര്ടെയ്ന്മെന്റ് വിഭാഗം എന്നിങ്ങനെയായിരിക്കും വിഭജിക്കുക. വാള് സ്ട്രീറ്റ് ജേര്‍ണല്‍, ടൈംസ് ഒഫ് ലണ്ടന്‍ എന്നിവയായിരിക്കും ഇനി പ്രസിദ്ധീകരണ വിഭാഗത്തെ നയിക്കുക. എന്റര്‍ടെയ്മെന്റ് വിഭാഗത്തെ ഫോക്സ് സ്റ്റുഡിയോയും. നേരത്തെ ന്യൂസ് ഗ്രൂപ്പ് കോര്പ്പറേഷന്, ടൈംസ് ന്യൂസ് പേപ്പേഴ്സ് ലിമിറ്റഡ് എന്നിവയില്‍ നിന്നും മര്‍ഡോക്ക് രാജിവെച്ചിരുന്നു.
ന്യൂസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ്, ന്യൂസ് കോര്‍പ് ഇന്‍വെസ്റ്റ്മെന്റ്, ടൈംസ് ന്യൂസ് ഹോള്‍ഡിങ്സ് എന്നിവയില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ന്യൂസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വില്‍പ്പനക്കായി വെക്കാനുള്ള ഒരുക്കത്തിലാണ് മര്ഡോക്കെന്നും വാര്‍ത്തകളുണ്ട്.
ഫോണ്‍ ചോര്‍ത്തല്‍ വിവാദവും അഴിമതി ആരോപണങ്ങളെയും തുടര്‍ന്ന് മര്‍ഡോകിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് വിളിച്ചുവരുത്തിയിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം അടച്ചുപൂട്ടിയിരുന്നു.
SUMMARY: Under pressure to restructure his global holdings, media baron Rupert Murdoch has resigned from a string of directorships controlling his News Corporation's UK titles.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

