യുവതിയുടെ അകൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത് 7.7 കോടി രൂപ; ഉദ്യോഗസ്ഥർ അമളി അറിയുന്നത് 15 മാസങ്ങൾക്ക് ശേഷം
Dec 5, 2021, 19:13 IST
ലൻഡൻ: (www.kvartha.com 05.12.2021) തന്റെ ബാങ്ക് അകൗണ്ടിൽ നിഗൂഢമായ 7,74,839 പൗണ്ട് (7.7 കോടി രൂപ) എത്തിയതിനെ തുടർന്ന് ഒരുവർഷം അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് യു കെയിലെ ഒരു യുവതി. ഒരേ സമയം 'അതിശയകരവും അവിശ്വസനീയവും പേടിസ്വപ്നവും' എന്നാണ് യുവതി അനുഭവത്തെ വിശേഷിപ്പിച്ചതെന്ന് ഇവരെ ഉദ്ധരിച്ച് 'ദി ഗാർഡിയൻ' റിപോർട് ചെയ്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റവന്യൂ, കസ്റ്റംസ് വകുപ്പിലേക്ക് പോകേണ്ട പണം അബദ്ധത്തിൽ യുവതിയുടെ അകൗണ്ടിലേക്ക് പോയത്. 15 മാസമായി ഇതൊന്നും ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നില്ല. ഇത്രയധികം പണം തെറ്റായി നിക്ഷേപിച്ചതാണെന്ന് തനിക്ക് അറിയാമായിരുന്നെന്നും ബന്ധപ്പെട്ടവർ തന്നെ ബന്ധപ്പെടാൻ കാത്തിരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. പണം നിക്ഷേപിച്ചതിന് ശേഷം ആദായനികുതി ഫയൽ ചെയ്തപ്പോഴും ഇത്രയും വലിയ തുക ലഭിച്ചതിനെ കുറിച്ച് ആരും ചോദ്യമൊന്നും ചോദിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തെറ്റായ ക്രെഡിറ്റ് ബോധപൂർവം സൂക്ഷിക്കുന്നത് കുറ്റമായതിനാൽ തനിക്ക് ആശങ്കയുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിൽ അവർ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു. അപ്പോഴാണ് അധികൃതർക്ക് പിഴവ് സംഭവിച്ചതായി കണ്ടെത്തിയത്. പണം തിരികെ നൽകാമെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. പക്ഷേ 20,000 പൗണ്ട് (19 ലക്ഷം രൂപ) ചെലവഴിച്ചതായി യുവതി പറഞ്ഞു. പെട്ടെന്ന് തിരിച്ചടയ്ക്കാൻ പറ്റുന്ന അവസ്ഥയിലല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Keywords: World, News, London, Bank, Trending, Woman, Top-Headlines, Rupees 7.7 crore credited woman's bank account by mistake.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.