Asian Games | ഏഷ്യന്‍ ഗെയിംസില്‍ വെള്ളിത്തിളക്കത്തോടെ ഇന്‍ഡ്യയുടെ മെഡല്‍ വേട്ട; ആദ്യ ദിനം കൊയ്‌തെടുത്തത് 5 എണ്ണം, ഇതില്‍ 2 വെങ്കലവും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹാങ്‌ചോ: (www.kvartha.com) ചൈനയില്‍ തിരിതെളിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിത്തിളക്കത്തോടെ ഇന്‍ഡ്യയുടെ മെഡല്‍ വേട്ട ആരംഭിച്ചു. ആദ്യ ദിനം അഞ്ചുമെഡലുകളാണ് ഇന്‍ഡ്യയുടെ ചുണക്കുട്ടികള്‍ നേടിയത്. ഇതില്‍ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉണ്ട്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് ഇന്‍ഡ്യക്ക് വേണ്ടി ആദ്യ മെഡല്‍(വെള്ളി) സ്വന്തമാക്കിയത്. ആദ്യ മെഡലിന് തൊട്ടുപിന്നാലെ തുഴച്ചിലിലും ഇന്‍ഡ്യന്‍ താരങ്ങള്‍ വെള്ളി നേടി. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ അര്‍ജുന്‍ ലാല്‍ ജാട്ടും അരവിന്ദുമാണ് വെള്ളി നേടിയത്.
Aster mims 04/11/2022

 Asian Games | ഏഷ്യന്‍ ഗെയിംസില്‍ വെള്ളിത്തിളക്കത്തോടെ ഇന്‍ഡ്യയുടെ മെഡല്‍ വേട്ട; ആദ്യ ദിനം കൊയ്‌തെടുത്തത് 5 എണ്ണം, ഇതില്‍ 2 വെങ്കലവും

തുഴച്ചില്‍ ടീം ഇനത്തില്‍ ഇന്‍ഡ്യന്‍ എട്ടംഗ സംഘവും വെള്ളി നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്‍ഡ്യയുടെ രമിത വെങ്കലം നേടി. തുഴച്ചില്‍ പുരുഷ ജോഡിയില്‍ ഇന്‍ഡ്യയുടെ ബാബു ലാല്‍ യാദവും ലേഖ് റാമും വെങ്കലം നേടി.

അതേസമയം, ഏഷ്യന്‍ ഗെയിംസ് ആദ്യ ദിനം ചൈന മെഡല്‍ വേട്ടയില്‍ ഒന്നാമതായി തുടരുന്നു. 10 സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പെടെ 12 മെഡലുകളാണ് ചൈന ഇതുവരെ വാരിയത്. ഒരു സ്വര്‍ണം മാത്രം നേടി ഹോങ്കോങ് ആണ് പട്ടികയില്‍ രണ്ടാമത്. ഇന്‍ഡ്യയാണ് മൂന്നാമത്.

Keywords:  Rowers Bag 3 Medals, Shooters Win Silver & A Bronze, Beijing, News, Asian Games, Medals, Shooters, China, Ramita, Boxing, Cricket, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia