Rosmah Mansor | കൈക്കൂലി കേസ്: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബിന്റെ ഭാര്യക്ക് 10 വര്‍ഷം തടവ്

 


ADVERTISEMENT

കോലാലംപൂര്‍: (www.kvartha.com) മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ ഭാര്യക്ക് മൂന്ന് കൈക്കൂലി കേസുകളില്‍ പത്ത് വര്‍ഷം വീതം തടവ് ശിക്ഷ. ഒരു കംപനിയെ സഹായിക്കുന്നതിന് കൈക്കൂലി ചോദിച്ചതിനും കൈക്കൂലി വാങ്ങിയതിനും റസാഖിന്റെ ഭാര്യ റോസ്മ മന്‍സൂര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
Aster_MIMS

Rosmah Mansor | കൈക്കൂലി കേസ്: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബിന്റെ ഭാര്യക്ക് 10 വര്‍ഷം തടവ്

കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ മറ്റ് 17 കുറ്റങ്ങളും റോസ്മയ്ക്കെതിരെ ഉണ്ട്. ഈ ആരോപണങ്ങളില്‍ അവര്‍ കുറ്റസമ്മതം നടത്തി. നജീബ് റസാഖിനും അഴിമതിക്കേസില്‍ 12 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഹൈകോടതി ജഡ്ജി സൈനി മസ്ലാന്‍ വിധി പ്രസ്താവിച്ചപ്പോള്‍ കുറ്റം നിഷേധിച്ച റോസ്മ നിശബ്ദയായി ഇരുന്നു.

ആഡംബര വസ്തുക്കളോടും ആഭരണങ്ങളോടും വലിയ കമ്പമാണ് 70കാരിയായ റോസ്മയ്ക്ക് . 2018-ല്‍ മലേഷ്യന്‍ പൊലീസ് ഇവരുടെ വസതിയില്‍ റെയ്ഡ് നടത്തിയപ്പോള്‍ 1.6 മില്യണ്‍ ഡോളറിന്റെ സ്വര്‍ണവും ഡയമണ്ട് നെക്ലേസും മറ്റും കണ്ടെത്തിയിരുന്നു.

Keywords: Rosmah Mansor: Wife of ex-Malaysian PM Najib gets 10 years jail for bribery, News, Bribe Scam, Arrested, Court, Jail, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia