ഉക്രൈയിനില്‍ റോക്കറ്റാക്രമണം; 30 മരണം

 


കീവ്:  (www.kvartha.com 25.01.2015)  ഉക്രെയിനിലെ തെക്കുകിഴക്കന്‍ പട്ടണമായ മരിയോപോളില്‍ ശനിയാഴ്ചയുണ്ടായ റോക്കറ്റാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഉക്രൈയിനില്‍ റോക്കറ്റാക്രമണം; 30 മരണംറോക്കറ്റിലെത്തിയ റഷ്യന്‍ അനുകൂല വിമതര്‍ സ്‌കൂള്‍, വീട്, കടകള്‍ തുടങ്ങി ജനനിബിഡപ്രദേശങ്ങളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പുറത്തുവിട്ടത്.

എന്നാല്‍ ആക്രമണത്തിന് പിറകില്‍ ഉക്രെയിന്‍ സൈന്യം തന്നെയാണെന്നാണ് വിമതര്‍ പറയുന്നത്. മരിയോപോളില്‍ ഒരു തരത്തിലുള്ള ആക്രമണവും ശനിയാഴ്ചവരെ തങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ഡോറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ സ്വയം പ്ര്യാപിത ഭരണാധിപന്‍ അലക്‌സാണ്ടര്‍ സാഖര്‍ചെങ്കോ പറഞ്ഞു. എന്നാല്‍ മരിയോപോളില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിമതര്‍ ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ അവകാശവാദം.
Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia