Robert De Niro | 'ഞാൻ 80 വയസുള്ള ഒരു അച്ഛനാണ്'; ആഗ്രഹം ഇതാണ്! ഏഴാമത്തെ കുട്ടിയെക്കുറിച്ച് സംസാരിക്കുമ്പോൾ വികാരാധീനനായി ഓസ്‌കാർ ജേതാവ് റോബർട്ട് ഡി നീറോ; വീഡിയോ കാണാം
Jan 28, 2024, 20:44 IST
വാഷിംഗ്ടൺ: (KVARTHA) രണ്ട് തവണ ഓസ്‌കാർ ജേതാവായ വ്യഖ്യാതാ താരം റോബർട്ട് ഡി നീറോ തൻ്റെ ഏഴാമത്തെ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വികാരാധീനനായി. 80ാം വയസില്‍ അച്ഛനായിരിക്കുന്നതിലെ സന്തോഷവും സംതൃപ്തിയും തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍. കഴിഞ്ഞ വർഷം മേയിൽ 79-ാം വയസിൽ തൻ്റെ ഏഴാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത റോബർട്ട്, മാർട്ടിൻ സ്‌കോർസെസിൻ്റെ 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ' എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിന് അടുത്തിടെ ഓസ്‌കാർ അവാർഡ് നോമിനേഷൻ നേടിയിരുന്നു. ജിയ വെര്‍ജീനിയ ചെന്‍ ഡി നീറോ എന്നാണ് കുഞ്ഞിന്റെ പേര്.
'നിങ്ങൾക്കറിയാമോ, ഞാൻ 80 വയസുള്ള ഒരു അച്ഛനാണ്, അത് വളരെ മികച്ചതാണ്, എനിക്ക് കഴിയുന്നിടത്തോളം മകള്‍ക്കൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്' ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മകളെ നോക്കിയിരിക്കുമ്പോള്‍ ജീവിതത്തിലെ സമ്മര്‍ദങ്ങളെല്ലാം നീങ്ങുന്നു. മകൾ വളരെ മനോഹരമായാണ് തന്നെ നോക്കുന്നത്. അവൾ ചിന്തിക്കുകയും എല്ലാം നിരീക്ഷിക്കുകയും ചെയ്യുന്നുവെന്നും താരം പറഞ്ഞു.
കാമുകി ടിഫനി ചെനിലാണ് റോബര്‍ട്ട് ഡി നീറോയ്ക്ക് കഴിഞ്ഞ ഏപ്രില്‍ ആറിന് കുഞ്ഞ് പിറന്നത്. മൂന്ന് പങ്കാളികളുമായുള്ള മുൻ ബന്ധങ്ങളിൽ നിന്ന് താരത്തിന് ആറ് കുട്ടികളുണ്ട്. ഡ്രെനയും റാഫേലും ആദ്യ ഭാര്യ ഡയാനെ അബോട്ടിൽ നിന്നുള്ളതാണ്. ഇരട്ടകളായ ജൂലിയന്റെയും ആരോണിന്റെയും മാതാവ് മുൻ കാമുകിയായ ടൂക്കീ സ്മിത്താണ്. എലിയറ്റും ഹെലൻ ഗ്രേസും മറ്റൊരു മുൻ ഭാര്യ ഗ്രേസ് ഹൈടവറിൽ നിന്നുള്ള മക്കളാണ്. ഗോഡ്ഫാദർ, റാഗിംഗ് ബുൾ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഹോളിവുഡ് റോബര്‍ട്ട് ഡി നീറോ രണ്ട് ഓസ്‌കാറുകൾ നേടിയത്.

Two-time Oscar winner Robert De Niro, who welcomed his seventh child at the age of 79 last year, said it feels 'great' to be an 80-year-old dad pic.twitter.com/alyukvdXl7
— Reuters Asia (@ReutersAsia) January 26, 2024
കാമുകി ടിഫനി ചെനിലാണ് റോബര്‍ട്ട് ഡി നീറോയ്ക്ക് കഴിഞ്ഞ ഏപ്രില്‍ ആറിന് കുഞ്ഞ് പിറന്നത്. മൂന്ന് പങ്കാളികളുമായുള്ള മുൻ ബന്ധങ്ങളിൽ നിന്ന് താരത്തിന് ആറ് കുട്ടികളുണ്ട്. ഡ്രെനയും റാഫേലും ആദ്യ ഭാര്യ ഡയാനെ അബോട്ടിൽ നിന്നുള്ളതാണ്. ഇരട്ടകളായ ജൂലിയന്റെയും ആരോണിന്റെയും മാതാവ് മുൻ കാമുകിയായ ടൂക്കീ സ്മിത്താണ്. എലിയറ്റും ഹെലൻ ഗ്രേസും മറ്റൊരു മുൻ ഭാര്യ ഗ്രേസ് ഹൈടവറിൽ നിന്നുള്ള മക്കളാണ്. ഗോഡ്ഫാദർ, റാഗിംഗ് ബുൾ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഹോളിവുഡ് റോബര്‍ട്ട് ഡി നീറോ രണ്ട് ഓസ്‌കാറുകൾ നേടിയത്.
Keywords: News, Malayalam-News, World, World-News, Robert De Niro, Robert De Niro says it's great to be an 80-year-old dad to daughter Gia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.