Robbie Coltrane | 'ഹാഗ്രിഡ്' ഓര്‍മയായി; ഹാരി പോര്‍ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു
Oct 15, 2022, 09:01 IST
ന്യൂയോര്‍ക്: (www.kvartha.com) ഹാരി പോര്‍ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രമുഖ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ (72) അന്തരിച്ചു. 1980 കളിലാണ് കോള്‍ട്രെയന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്ളാഷ് ഗോള്‍ഡന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷന്‍ കോമഡി ഷോകളിലും കോള്‍ട്രെയിന്‍ മികവ് തെളിയിച്ചു.
ഹാരി പോര്‍ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി കോള്‍ട്രെയിന്‍. റോബി കോള്‍ട്രെയിന്റെ ഏജന്റാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാകറിയിലും ജെയിംസ് ബോന്‍ഡ് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ദ വേള്‍ഡ് ഈസ് നോട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് .
1981 ലെ ടെലിവിഷന്‍ പ്രോജക്ടായ 'എ ക്ലിക് അപ് 80' ലാണ് കോള്‍ട്രയ്ന്‍ ആദ്യമായി അഭിനയിച്ചത്. 2006 ല്‍ അദ്ദേഹത്തിന് ഒബിഇ (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിടീഷ് എംപയര്‍) പുരസ്‌കാരം ലഭിച്ചു, കൂടാതെ 2011-ല്‍ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്‌ലന്‍ഡ് അവാര്‍ഡും ലഭിച്ചു.
റോബി കോള്‍ട്രെയിന്റെ മരണത്തില്‍ നിരവധി പേര്‍ അനുശോചിച്ചു. 'ഇനിയൊരിക്കലും റോബിയെപ്പോലെ ആരെയും വിദൂരമായി പോലും അറിയാന്‍ കഴിയില്ല. അവന്‍ അവിശ്വസനീയമായ പ്രതിഭയായിരുന്നു, സമ്പൂര്‍ണനായ ഒരാളായിരുന്നു, അവനെ അറിയാനും അവനോടൊപ്പം പ്രവര്‍ത്തിക്കാനും അവനോടൊപ്പം തലകുനിച്ച് ചിരിക്കാനും അവസരം ലഭിച്ച ഞാന്‍ ഭാഗ്യവതിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ സ്‌നേഹവും അഗാധമായ അനുശോചനവും അറിയിക്കുന്നു.' - ഹാരി പോര്‍ടറിന്റെ എഴുത്തുകാരി ജെ കെ റൗലിംഗ് ട്വിറ്ററില്‍ കുറിച്ചു.
Keywords: News,World,international,New York,Death,Writer,Actor,Twitter,Social-Media, Robbie Coltrane: Harry Potter's Hagrid and Cracker actor has died aged 72I'll never know anyone remotely like Robbie again. He was an incredible talent, a complete one off, and I was beyond fortunate to know him, work with him and laugh my head off with him. I send my love and deepest condolences to his family, above all his children. pic.twitter.com/tzpln8hD9z
— J.K. Rowling (@jk_rowling) October 14, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.