അര്‍ജെന്റീനിയന്‍ താരം യുവാന്‍ റോമന്‍ റിക്വല്‍മെ ഫുട്‌ബോളിനോട് വിടപറഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്യൂണോസ് അയേസ്: (www.kvartha.com 26.01.2015) മുന്‍ അര്‍ജെന്റീനിയന്‍ താരം യുവാന്‍ റോമന്‍ റിക്വല്‍മെ ഫുട്‌ബോളിനോട് വിടപറഞ്ഞു. പരാഗ്വയന്‍ ക്ലബ് സെറോ പൊര്‍ട്ടേനോയുമായി കരാര്‍ ഒപ്പിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് 36 കാരനായ റിക്വല്‍മെ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിക്കുന്നത്.

1997 മുതല്‍ അര്‍ജന്റീനയില്‍ തുടരുന്ന റിക്വല്‍മെ 2008 ലാണ് അവസാനമായി ദേശീയ കുപ്പായമണിഞ്ഞത്. പ്ലേമേക്കറായിരുന്ന റിക്വല്‍മെ 51 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ നേടിയിട്ടുണ്ട്. ബൊക്കാ ജൂനിയേഴ്‌സിനും ബാഴ്‌സലോണയ്ക്കും വില്ലാറയലിനും വേണ്ടി ഒരുപാട് പന്തുകളെറിഞ്ഞ  റിക്വല്‍മെ അര്‍ജന്റീനോസ് ജൂനിയേഴ്‌സിലാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.

കളിയില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇനിയുള്ള തന്റെ ജീവിതം ഫുട്‌ബോള്‍ ആരാധകനായി മാത്രമായിരിക്കുമെന്നും  റിക്വല്‍മെ അറിയിച്ചു.
അര്‍ജെന്റീനിയന്‍ താരം യുവാന്‍ റോമന്‍ റിക്വല്‍മെ ഫുട്‌ബോളിനോട് വിടപറഞ്ഞു
നാല് തവണ അര്‍ജന്റീനിയന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട റിക്വല്‍മെ
2006 ലോകകപ്പിലും കോപ അമേരിക്ക ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുണ്ട്.

ബോക്ക ജൂനിയേഴ്‌സിന് അഞ്ച്  ലീഗ് കിരീടങ്ങളും മൂന്ന്  കോപ ലിബര്‍ട്ടെഡോഴ്‌സ് ചാമ്പ്യന്‍ഷിപ്പുകളും നേടിക്കൊടുത്തതില്‍ റിക്വല്‍മെ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നവര്‍ സൂക്ഷിക്കുക; ഏതു സമയത്തും പോലീസ് റെയ്ഡിനെത്താം

Keywords:  Riquelme draws curtain on glittering career,  Football Player, America, Winner, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script