Journalist Killed | ഇസ്രാഈലിന്റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; അല്‍ ജസീറ പത്രപ്രവര്‍ത്തകനും ക്യാമറാമാനുമടക്കം 6 പേര്‍ക്ക് പരുക്ക്
Oct 14, 2023, 07:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടെല്‍ അവീവ്: (KVARTHA) ഇസ്രാഈലിന്റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്സിന്റെ മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുല്ലയാണ് കൊല്ലപ്പെട്ടത്. അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും അടക്കം ആറുപേര്‍ക്ക് പരുക്കേറ്റു.
ലെബനനില്‍ റോയിടേഴ്സിന് വേണ്ടി ലൈവ് വീഡിയോ സിഗ്‌നല്‍ നല്‍കുന്ന സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട അബ്ദുള്ള. മരണത്തില്‍ റോയിടേഴ്സ് അനുശോചനം രേഖപ്പെടുത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
വീഡിയോഗ്രാഫറായ ഇസാം അബ്ദുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിടേഴ്‌സ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും ഇസാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നുവെന്നും റോയിടേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ക്യാമറാ പേഴ്‌സണ്‍ എലി ബ്രാഖ്യയും റിപോര്‍ടര്‍ കാര്‍മെന്‍ ജൗഖാദറും പരുക്കേറ്റ മാധ്യമപ്രവര്‍ത്തകരില്‍ ഉള്‍പെടുന്നുവെന്ന് അല്‍ ജസീറയും സ്ഥിരീകരിച്ചു.
അബ്ദുള്ളയേയും പരുക്കേറ്റ് മറ്റ് ആറുപേരേയും ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നുള്ള കത്തിക്കരിഞ്ഞുള്ള കാറുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ആക്രമണത്തേക്കുറിച്ച് ഇസ്രാഈല്‍ പ്രതിരോധ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രാഈല്‍ - ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഗാസയില്‍ ഇതുവരെ കുറഞ്ഞത് 10 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപോര്‍ടുകള്‍. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തില്‍ സയീദ് അല്‍ തവീല്‍, മുഹമ്മദ് സുബ്, ഹിശാം അല്‍ന്‍വാജ എന്നിവരാണ് കൊല്ലപ്പെട്ടത്.
Keywords: News, World, World-News, Reuters, Journalist, Killed, Reporter, Lebanon, Israel News, Border, Missile Attack, Issam Abdallah, Reuters Videographer, Southern Lebanon, Injured, Tel Aviv News, Reuters Journalist Killed Reporting from Lebanon-Israel Border.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.