ലൈംഗികാതിപ്രസരം നിറഞ്ഞ നോവല്‍ എഴുത്തുകാരിയുടെ കൂടെ ജീവിക്കാന്‍ ബിഷപ് വൈദിക വൃത്തിയില്‍ നിന്ന് രാജിവച്ച സംഭവം; സ്വകാര്യതയെ മാനിക്കണമെന്ന് കര്‍ദിനാള്‍
Sep 14, 2021, 15:36 IST
മാഡ്രിഡ്: (www.kvartha.com 14.09.2021) ലൈംഗികാതിപ്രസരം നിറഞ്ഞ നോവല്‍ എഴുത്തുകാരിയുടെ കൂടെ ജീവിക്കാന്‍ വൈദിക വൃത്തിയില്‍ നിന്ന് രാജിവച്ച സ്പാനിഷ് ബിഷപിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് സ്പാനിഷ് ബിഷപ്‌സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ കര്‍ദിനാള്‍ ജുവാന്‍ ജോസ് ഒമെല.
രാജിവെച്ച സംഭവം ആളുകള്‍ മറ്റു പല രീതികളിലും വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഒരാള്‍ സ്വന്തം കാരണങ്ങളാല്‍ പദവിയൊഴിയുമ്പോള്‍ അയാളുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. ക്ഷമാവായ്പ് തേടുന്ന പാപികളാണ് നാമെല്ലാം. വിശ്വാസ്യതയോടെ നില്‍ക്കുന്നവരെ നാം വിലമതിക്കുകയും വേണമെന്ന് മാഡ്രിഡില്‍ വാര്‍ത്തസമ്മേളനത്തില്‍ കര്‍ദിനാള്‍ പറഞ്ഞു.
ബിഷപിന്റെ തീരുമാനത്തില്‍ താനും എല്ലാവരെയും പോലെ അങ്ങേയറ്റം ആശ്ചര്യപ്പെട്ടതായും വ്യക്തിപരമായ സഹായവുംം വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സോള്‍സൊനയിലെ ചര്‍ചിന്റെയും വേദന ഞാന്‍ പങ്കിടുന്നു. വര്‍ഷങ്ങളായി അദ്ദേഹത്തോടൊപ്പം നടന്ന കാറ്റലോണിയന്‍ വൈദിക സമൂഹത്തിന്റെ വേദനയും പങ്കുവെക്കുന്നു- കര്‍ദിനാള്‍ വ്യക്തമാക്കി.
ഇറോടിക് നോവലിസ്റ്റും സൈകോളജിസ്റ്റും 2 കുട്ടികളുടെ മാതാവുമായ സില്‍വിയ കബലോളുമായി ഒരുമിച്ച് ജീവിക്കുന്നതിനായി സ്‌പെയിനിലെ യുവ ബിഷപ് സേവ്യര്‍ നോവല്‍ രാജിവച്ചത് വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. 2010ല്‍ 41-ാം വയസില്‍ ഈ സ്ഥാനത്തെത്തിയ സോള്‍സൊനയിലെ ബിഷപും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യര്‍ നോവല്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കബലോളുമൊത്ത് ജീവിക്കാനായാണ് ബിഷപ് രാജിവച്ചതെന്ന് കഴിഞ്ഞ ദിവസം തദ്ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.