ഇനി ഭയമെന്തിന്? കൊറോണ വൈറസിനെ പിടികൂടി നിമിഷങ്ങള്‍ക്കകം തന്നെ കൊല്ലാം; എയര്‍ഫില്‍റ്റര്‍ എന്ന അത്ഭുത കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

 


ADVERTISEMENT

ഹൂസ്റ്റണ്‍: (www.kvartha.com 08.07.2020) ഇനി ഭയമെന്തിന്? കൊറോണ വൈറസിനെ പിടികൂടി നിമിഷങ്ങള്‍ക്കകം തന്നെ കൊല്ലാന്‍ സഹായിക്കുന്ന എയര്‍ഫില്‍റ്റര്‍ എന്ന അത്ഭുത കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കോവിഡിന് കാരണമായ വൈറസിനെ കുടുക്കാന്‍ കഴിയുന്ന ഒരു എയര്‍ ഫില്‍ട്ടര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്, ഇത് തല്‍ക്ഷണം തന്നെ വൈറസിനെ കൊല്ലുന്നു എന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

യുഎച്ചിലെ ടെക്‌സസ് സെന്റര്‍ ഫോര്‍ സൂപ്പര്‍ കണ്ടക്റ്റിവിറ്റിയുടെ ഡയറക്ടര്‍ സിഫെങ് റെന്‍, ഹ്യൂസ്റ്റണ്‍ ആസ്ഥാനമായുള്ള മെഡിക്കല്‍ റിയല്‍ എസ്റ്റേറ്റ് വികസന സ്ഥാപനമായ മെഡിസ്റ്റാര്‍ സിഇഒ മോണ്‍സര്‍ ഹൗ റാനി, മറ്റ് ഗവേഷകര്‍ എന്നിവരുമായി സഹകരിച്ചാണ് ഫില്‍ട്ടര്‍ രൂപകല്‍പ്പന ചെയ്തതെന്ന് മെറ്റീരിയല്‍സ് ടുഡേ ഫിസിക്സ് എന്ന പ്രബന്ധത്തിലെ ഒരു ലേഖനത്തില്‍ പറയുന്നു.

ഇനി ഭയമെന്തിന്? കൊറോണ വൈറസിനെ പിടികൂടി നിമിഷങ്ങള്‍ക്കകം തന്നെ കൊല്ലാം; എയര്‍ഫില്‍റ്റര്‍ എന്ന അത്ഭുത കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

കോവിഡ് മൂലം അടഞ്ഞുകിടക്കുന്ന ആശുപത്രികള്‍,ആരോഗ്യ കേന്ദ്രങ്ങള്‍,സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പൊതുഗതാഗത സംവിധാനമായ വിമാനങ്ങളിലും ഇത് ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

എയര്‍ ഫില്‍റ്ററിനുളളിലൂടെ കടന്നുവന്ന 99.8% കോവിഡ് രോഗാണുവിനെയും ഇല്ലാതാക്കിയെന്ന് നിരീക്ഷണത്തിലൂടെ കണ്ടെത്തി. അന്ത്രാക്സ് രോഗം സൃഷ്ടിക്കുന്ന ബാസില്ലസ് ആന്ത്രാസിസ് രോഗാണുവിനെയും 99.9% ഇല്ലാതാക്കിയതായും കണ്ടെത്തി. നിക്കല്‍ ഫോമില്‍ നിര്‍മിച്ച ഈ എയര്‍ ഫില്‍റ്റര്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ഉപയോഗിക്കുന്നതിനാലാണിത്. 70 ഡിഗ്രി വരെയാണ് കോവിഡ് രോഗാണുവിന് കഴിയാവുന്ന പരമാവധി ചൂട്.

മൂന്ന് മണിക്കൂറോളം അന്തരീക്ഷത്തില്‍ കഴിയാവുന്ന കോവിഡ് രോഗാണുവിനെ നിമിഷ നേരം കൊണ്ട് എയര്‍ ഫില്‍റ്റര്‍ ഇല്ലാതാക്കുന്നു. ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന നിക്കല്‍ ഫോം സുഷിരങ്ങള്‍ ധാരാളം ഉളളതിനാലും, വായുവിനെ നന്നായി കടത്തിവിടുന്നതിനാലും, വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതിനാലും നന്നായി വഴങ്ങുന്നത് ആയതുകൊണ്ടും ഉപയോഗപ്രദമാണ്. വേഗം കേടാകാതിരിക്കാന്‍ മടക്കുകളായാണ് ഫോം എയര്‍ ഫില്‍റ്ററില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഇവക്ക് 250 ഡിഗ്രി ചൂട് വരെ താങ്ങാനാകും.

നിരവധി ആളുകള്‍ ഒന്നിച്ച് കൂടുന്ന ഇടങ്ങളില്‍ എയര്‍ഫില്‍റ്റര്‍ ഉപയോഗിക്കുന്നതിലൂടെ അവിടെ കൂടുന്ന ജനങ്ങള്‍ക്ക് ഒരു പരിധിവരെ സംരക്ഷണമേകാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

Keywords:  Researchers Create Air Filter that Can Kill the Coronavirus, News, Health, Health & Fitness, Researchers, Hospital, Treatment, World, America.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia