ചൈനീസ്‌ ഭരണകൂടം വേട്ടയാടുന്ന ഉയിഗൂര്‍ മുസ്ലിംകളെ നിരീക്ഷിക്കാന്‍ സഹായിച്ചെന്ന് റിപോർട്; വാവെയുമായുള്ള കരാര്‍ അവസാനിപ്പിച്ച് അന്റേയിന്‍ ഗ്രീസ്മാന്‍

 


പാരിസ്: (www.kvartha.com 11.12.2020) ചൈനീസ്‌ ഭരണകൂടം വേട്ടയാടുന്ന ഉയിഗൂര്‍ മുസ്ലിംകളെ നിരീക്ഷിക്കാന്‍ സഹായിച്ചെന്നുള്ള റിപോർട് പുറത്ത് വന്നതോടെ വാവെയുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം അന്റേയിന്‍ ഗ്രീസ്മാന്‍. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ ഉയിഗൂര്‍ മുസ്‌ലിംകളെ നിരീക്ഷിക്കാന്‍ വാവെയ്‌ സഹകരിക്കുന്നുണ്ടെന്നാണ് പുറത്ത് വന്ന റിപോർട്. ഇതേ തുടർന്ന് കമ്പനിയുമായുള്ള പങ്കാളിത്തം ഉടന്‍ അവസാനിപ്പിക്കുകയാണെന്ന്‌ ഗ്രീസ്മാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.

ചൈനീസ്‌ ഭരണകൂടം വേട്ടയാടുന്ന ഉയിഗൂര്‍ മുസ്ലിംകളെ നിരീക്ഷിക്കാന്‍ സഹായിച്ചെന്ന് റിപോർട്; വാവെയുമായുള്ള കരാര്‍ അവസാനിപ്പിച്ച് അന്റേയിന്‍ ഗ്രീസ്മാന്‍

ഈ ആരോപണങ്ങള്‍ വാവെയ്‌ നിഷേധിച്ചാല്‍ താന്‍ സന്തുഷ്ടനാകുമെന്നും ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനെ അപലപിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്നും ഇതോടൊപ്പം ചൈനീസ്‌ കമ്പനി തങ്ങളുടെ സ്വാധീനം മനുഷ്യാവകാശം സംരക്ഷിക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതായും ഗ്രീസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

പത്ത്‌ ലക്ഷത്തിലധികം ഉയിഗൂര്‍ മുസ്‌ലിംകള്‍ സിന്‍ജിയാങ്‌ പ്രവിശ്യയിലെ ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടിട്ടുള്ളതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നു. അമേരിക്കന്‍ നിരീക്ഷണ ഗവേഷണ സഥാപനമായ ഐ പി വി എമ്മാണ്‌ ചൈനയിൽ ഫേഷ്യല്‍ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ പരീക്ഷിക്കുന്നതില്‍ വാവെക്ക്‌ പങ്കുണ്ടെന്നുള്ള റിപോര്‍ട്‌
പുറത്തുവിട്ടത്‌. ഇത് വഴി ആളുകളെ കണ്ടെത്തി അറസ്റ്റ്‌ ചെയ്യുകയാണെന്ന് ആരോപണവും ഉയരുന്നുണ്ട്.

2017 മുതലാണ്‌ ഗ്രീസ്‌മാൻ വാവെയ്‌ ബ്രാന്‍ഡ്‌ അംബാസഡറാകുന്നത്‌. 2018ല്‍ ലോകകപ് നേടിയ ഫ്രാന്‍സ്‌ ടീമിലെ അംഗവും ബാഴ്‌സലോണ താരവുമാൻ. ഗ്രീസ്മാന്‍ ഇതിന് മുമ്പും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 

Keywords:  World, News, Paris, China, Mobile Phone, Football Player, Top-Headlines, Muslim, Religion, Reportedly helped Chinese government to track down Uyghur Muslims; Antoine Griezmann terminates contract with Huawei.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia