ഇത് കോവിഡിന് മരുന്നാകുമോ? മക്കാകുകളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം ഇനി മനുഷ്യരിലേക്ക്; പ്രതീക്ഷയോടെ ശാസ്ത്രലോകം
Jun 12, 2020, 19:47 IST
ADVERTISEMENT
ബ്രിട്ടണ്‍: (www.kvartha.com 12.06.2020) കോവിഡ് കാരണമുണ്ടാകുന്ന ന്യുമോണിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാനും ഇതിലൂടെ മരണ നിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് പഠനം. കോവിഡ് 19നു കാരണമാകുന്ന സാർസ്-കോവ്-2 (SARS-Cov-2) ബാധിച്ച മക്കാകുകളില്‍ രോഗാരംഭത്തില്‍ തന്നെ റെംഡെസിവിര്‍ നല്‍കുന്നത് വൈറസിന്റെ അളവു കുറയ്ക്കുന്നതായി പഠനം പറയുന്നു. ഈ മരുന്ന് ഉപയോഗിച്ച് മനുഷ്യരിലും പരീക്ഷണങ്ങള്‍ നടത്താമെന്നും അത് വിജയിക്കാനാണ് സാധ്യതയെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
SARS-Cov-2 ബാധിച്ച മക്കാകുകളിലാണ് പരീക്ഷണം നടത്തിയത്. റെംഡെസിവിര്‍ പരീക്ഷിച്ച കുരങ്ങുകളില്‍ ശ്വാസകോശവുമായി ബന്ധപ്പെട്ട ഒരു ബുദ്ധിമുട്ടുകളും വരുന്നില്ലെന്ന് കണ്ടെത്തി. മാത്രമല്ല കൊറോണ അണുക്കള്‍ ദിവസം തോറും കുറയുന്നതായും ഗവേഷകര്‍ കണ്ടെത്തി. മനുഷ്യനില്‍ ഉപയോഗിക്കുന്ന അതേ അളവിലാണ് റെംഡെസിവിര്‍ റീസസ് മക്കാക്കുകളില്‍ പരീക്ഷിക്കാനായി ഉപയോഗിച്ചത്. നാച്വര്‍ ജേണലാണ് ഈ പഠനം പുറത്തു വിട്ടത്.
അതേസമയം കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിച്ചെന്നും അത് ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും റഷ്യയുടെ അവകാശ വാദം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. മരുന്ന് ഉടൻ തന്നെ ഉപയോഗിക്കാൻ തുടങ്ങുമെന്നും വ്യക്തമാക്കി. എന്നാൽ മരുന്നിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും റഷ്യ പുറത്തു വിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
