ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുത ഗാന്ധിജിയെപ്പോലും ഞെട്ടിപ്പിക്കുന്നതെന്ന് ഒബാമ
Feb 6, 2015, 11:32 IST
വാഷിംഗ്ടണ്‍: (www.kvartha.com 06/02/2015) ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുത ഗാന്ധിജിയെപ്പോലും ഞെട്ടിപ്പിക്കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യയില്‍ മതങ്ങള്‍ തമ്മില്‍ വ്യാപകമായി സംഘര്‍ഷം നടക്കുന്നുണ്ടെന്നും ഒബാമ വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒബാമ. വൈവിധ്യങ്ങള്‍ നിറഞ്ഞരാജ്യമാണ് ഇന്ത്യ. എന്നാല്‍ മതങ്ങള്‍ തമ്മിലുള്ള ആക്രമണം ഇന്ത്യയില്‍ പതിവാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെപ്പോലും ഇത്തരം അസഹിഷ്ണുതകള്‍ ഞെട്ടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാനാത്വത്തില്‍ ഏകത്വമുള്ള നാടെന്നും സാഹോദര്യം സൂക്ഷിക്കുന്ന നാടെന്നും ഇന്ത്യയെ കുറിച്ച് പറയാറുണ്ട്. എന്നാല്‍ മതപരമായ ആക്രമണം ഇതിനെല്ലാം കളങ്കം വരുത്തുകയാണ്.
മതവും വിശ്വാസവും നന്മനിറഞ്ഞ പ്രവര്‍ത്തികളിലേക്കാണ് നയിക്കേണ്ടത്. എന്നാല്‍ പലപ്പോഴും പരസ്പരമുളള വേര്‍തിരിവിനും വെറുപ്പിനും ആളുകള്‍ ഇത് ആയുധമാക്കുന്നതാണ് കാണുന്നത്. പാകിസ്ഥാനിലെ പെഷവാര്‍ സൈനിക സ്‌കൂളില്‍ 15 ഓളം വിദ്യാര്‍ത്ഥികളുടെ കൂട്ടക്കുരുതിയും പാരീസ് നഗരത്തിലടക്കമുണ്ടായ ആക്രമണങ്ങളും ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയപ്പോഴും ഒബാമ മതസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ അടക്കമുളള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത ചടങ്ങിലാണ് ഒബാമ ഇത്തരം പ്രസ്താവനകള്‍ നടത്തിയത്.
ദലൈ ലാമയുമായുള്ള കൂടിക്കാഴ്ചയെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പിനിടയിലാണ് അമേരിക്ക ദലൈലാമയെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്.

Also Read:
മഞ്ചത്തടുക്കയില്‍ സ്കൂട്ടര്‍ കത്തിച്ചു
മഞ്ചത്തടുക്കയില്‍ സ്കൂട്ടര്‍ കത്തിച്ചു
Keywords: Religious intolerance in India would have shocked Mahatma Gandhi: Obama, Washington, New York, Attack, Pakistan, Paris, China, Student, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.