Gaza Ramadan | നോമ്പ് തുറക്കുമ്പോൾ തിന്നാനും കുടിക്കാനും ഒന്നുമില്ല; ഗസ്സയിൽ പട്ടിണിയുടെ റമദാൻ; റഫയിൽ ആക്രമണ ഭീഷണിയും
Mar 10, 2024, 12:39 IST
ഗസ്സ: (KVARTHA) മുസ്ലിംകളുടെ വിശുദ്ധ മാസമായ റമദാൻ ആരംഭിക്കാനിരിക്കെ, ഗസ്സയ്‌ക്കെതിരായ ക്രൂരമായ യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ ആക്രമണത്തിൽ 13,000 കുട്ടികൾ ഉൾപ്പെടെ 30,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയുടെ വടക്ക് ഭാഗത്തേക്കുള്ള സഹായ വിതരണത്തിന് ഇപ്പോൾ ഇസ്രാഈലിന്റെ നിയന്ത്രണമുണ്ട്, ഇത് കൂടുതൽ പേരെ പട്ടിണിയിലാക്കി.
റമദാനിൽ 1.5 ദശലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന റഫയിൽ 'ഓപ്പറേഷൻ' ആരംഭിക്കുമെന്ന ഇസ്രാഈൽ ഭീഷണി ആശങ്ക സൃഷ്ടിക്കുകയാണ്. പലരും ഗസ്സയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്താണ് ഇവിടേക്ക് എത്തിയിരിക്കുന്നത്. മുമ്പ് ഇസ്രാഈൽ സൈന്യം പ്രഖ്യാപിച്ച 'സുരക്ഷിത മേഖല', ഇപ്പോൾ ജനസാന്ദ്രതയുള്ള ഒരു അഭയാർത്ഥി ക്യാമ്പാണ്. ഏകദേശം 63 ചതുരശ്ര കിലോമീറ്റർ ആണ് റഫയുടെ ഉപരിതല വിസ്തീർണം. ഒരു ചതുരശ്ര കിലോമീറ്ററിൽ 22,200 ആളുകളിൽ കൂടുതൽ ഇവിടെ താമസിക്കുന്നു. ന്യൂയോർക്ക് നഗരത്തിൻ്റെ ജനസാന്ദ്രതയുടെ ഇരട്ടിയാണിത്.
റഫയെ ആക്രമിക്കുന്നത് രക്തച്ചൊരിച്ചിലായിരിക്കും സമ്മാനിക്കുക. അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങൾ ഓപ്പറേഷനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ, ഇസ്രാഈൽ സർക്കാർ ഉദ്യോഗസ്ഥരുടെ വാക്കുകൾ അനുസരിച്ച്, റഫയ്ക്ക് നേരെയുള്ള ആക്രമണം നടക്കാതിരിക്കാനുള്ള സാധ്യത കുറവാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. റമദാനിൻ്റെ ആരംഭം, സാധാരണയായി ആഘോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും സമർപണത്തിൻ്റെയും സമയമാണ്.
പക്ഷേ അഞ്ചുമാസത്തിലേറെയായി ഭക്ഷണവും വെള്ളവും മരുന്നും വീടും ഇല്ലാതെ കഴിയുകയാണ്. ഫലസ്തീനികൾ. റമദാൻ സമാധാനപരമായി കൊണ്ടാടാനുള്ള അവസരവും അവർക്ക് നഷ്ടമാവും. നോമ്പ് തുറക്കേണ്ട സമയമാകുമ്പോൾ, ഗസ്സയിലെ പല ഫലസ്തീൻകാർക്ക് തിന്നാനും കുടിക്കാനും ഒന്നുമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒക്‌ടോബർ മുതൽ, മാതാപിതാക്കൾ തങ്ങൾക്ക് കിട്ടുന്ന ഭക്ഷണവും വെള്ളവും മക്കൾക്കായി നീക്കി വെച്ച് സ്വയം പട്ടിണി കിടക്കുന്ന കാഴ്ചയും ഗസ്സയിൽ കാണാം.
മരണസംഖ്യ ഓരോ ദിവസവും നൂറുകണക്കിനു വർധിക്കുന്നു, ബോംബാക്രമണങ്ങൾ മൂലം ആരോഗ്യസംരക്ഷണ സംവിധാനം തകർന്നിരിക്കുകയാണ്. അനാഥരായ കുട്ടികളുടെ എണ്ണം 17,000 കവിഞ്ഞു. ശുദ്ധജല ലഭ്യത കുറയുകയും രോഗങ്ങൾക്ക് പാകമാകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വെല്ലുവിളികൾക്കിടയിലും ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്ന സംഘടനകളും ചില രാജ്യങ്ങളുമുണ്ട്. അത് മാത്രമാണ് ഫലസ്തീനികളുടെ ഏക ആശ്വാസവും.

Keywords: News, Malayalam-News, World, Israel-Palestine-War, Gaza, Ramadan, Eat, Drink, Hamas, Ramadan: Palestinians in Gaza will have nothing to eat or drink.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.