Asian Games | ഏഷ്യന്‍ ഗെയിംസ് ക്രികറ്റ്; വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ് പാകിസ്താന്
Oct 7, 2023, 14:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹാങ്ചോ: (KVARTHA) ഏഷ്യന്‍ ഗെയിംസ് ക്രികറ്റില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ് പാകിസ്താന്. മഴമൂലം കളി തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വൈകിയാണ് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടം തുടങ്ങിയത്.
വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ പാകിസ്താന് അഫ്ഗാനിസ്താനോടും തോറ്റിരുന്നു. വെങ്കലം നേടാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ പാകിസ്താനെ ശനിയാഴ്ച ആറു വികറ്റിനാണ് ബംഗ്ലാദേശ് വീഴ്ത്തിയത്.
ഇരു ടീമുകള്‍ക്കും അഞ്ച് ഓവറുകള്‍ വീതമായി വെട്ടിച്ചുരുക്കിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന് അഞ്ച് ഓവറില്‍ ഒരു വികറ്റ് നഷ്ടത്തില്‍ നേടിയത് 48 റണ്‍സ്. പാക് ഇന്നിങ്സിനു ശേഷം വീണ്ടും മഴയെത്തി. പിന്നീട് കളി തുടങ്ങിയപ്പോള്‍ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം അഞ്ച് ഓവറില്‍ 65 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ആദ്യ നാല് ഓവറില്‍ മൂന്ന് വികറ്റ് നഷ്ടത്തില്‍ 45 റണ്‍സാണു ബംഗ്ലാദേശ് അടിച്ചെടുത്തത്.
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സ്. സുഫിയാന് മുഖിം എറിഞ്ഞ ഓവറില്‍ യാസിര്‍ അലി രണ്ട് സിക്സറുകളും രണ്ടുവട്ടം ഡബിളും ഓടിയെടുത്തു. അഞ്ചാം പന്തില്‍ യാസിര്‍ അലി ബോള്‍ഡായി. എന്നാല്‍ അവസാന പന്തില്‍ ഫോറടിച്ച് റകിബുല് ഹസന് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചു. ബംഗ്ലാദേശിനായി അഫീഫ് ഹുസൈന് (11 പന്തില്‍ 20), യാസിര്‍ അലി (16 പന്തില്‍ 34) എന്നിവര്‍ തിളങ്ങി.

Keywords: Rakibul's last-ball four seals bronze medal for Bangladesh in Asian Games, Beijing, News, Rakibul, Pakistan, Bronze Medal, Bangladesh, Asian Games, Rain, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.