Rafah Cross | തെക്കൻ ഗസ്സയിൽ താത്‌കാലികമായി വെടിനിർത്താൻ ധാരണയായതായി റിപ്പോർട്ട്; ഫലസ്തീനുമായുള്ള അതിർത്തി തുറക്കാൻ ഈജിപ്‌ത്‌

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗസ്സ: (KVARTHA) തെക്കൻ ഗസ്സയിൽ താത്കാലികമായി വെടിനിർത്തലിന് അമേരിക്കയും ഇസ്രാഈലും ഈജിപ്തും ധാരണയായതായി രണ്ട് ഈജിപ്ഷ്യൻ സുരക്ഷാ സ്രോതസുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ ഒമ്പത് മുതലാണ് വെടിനിർത്തൽ. ഈ കാലയളവിൽ, ഗസ്സയ്ക്കും ഈജിപ്തിനുമിടയിലുള്ള അതിർത്തി (റഫ ക്രോസിംഗ്) തുറക്കും. ഇതുവഴി വിദേശികൾക്ക് ഈജിപ്തിലേക്ക് കടക്കാനാകുമെന്നാണ് റിപ്പോർട്ട്.

Rafah Cross | തെക്കൻ ഗസ്സയിൽ താത്‌കാലികമായി വെടിനിർത്താൻ ധാരണയായതായി റിപ്പോർട്ട്; ഫലസ്തീനുമായുള്ള അതിർത്തി തുറക്കാൻ ഈജിപ്‌ത്‌

ഈ അതിർത്തി തുറക്കണമെന്ന് വിവിധ സംഘടനകൾ ഈജിപ്തിനോട് അഭ്യർഥിച്ചിരുന്നു. യുഎൻ, ആക്ഷൻ എയ്ഡ് തുടങ്ങിയ സഹായ ഏജൻസികളും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി റഫാ തുറക്കാൻ ആവശ്യപ്പെട്ടിരുന്നു. അമേരിക്ക തങ്ങളുടെ പൗരന്മാരോട് അതിർത്തി തുറക്കുന്നതിന് തയ്യാറാകാൻ ആവശ്യപ്പെടുകയും തെക്ക് ഭാഗത്തേക്ക് നീങ്ങാൻ ഉപദേശിക്കുകയും ചെയ്തിരുന്നു. നിരവധി ഫലസ്തീൻ-അമേരിക്കക്കാർ ഇതിനകം അതിർത്തിക്ക് സമീപം തടിച്ച് കൂടിയിട്ടുണ്ട്.

തിങ്കളാഴ്ച ഏതാനും മണിക്കൂറുകൾ അതിർത്തി തുറക്കുമെന്നും ഉച്ചകഴിഞ്ഞ് അടയ്ക്കുമെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം റഫ തുറക്കുന്നതിനെക്കുറിച്ചും മാനുഷിക വെടിനിർത്തലിനെക്കുറിച്ചും തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്ന് ഹമാസിന്റെ മീഡിയ ഓഫീസ് അറിയിച്ചു.

Keywords: News, World, Israel, Hamas, Palestine, Gaza, Rafah cross, Israel-Palestine-War, Rafah crossing between Gaza and Egypt is to open on Monday.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia