Brittany Lauga | 'താൻ അറിയാതെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു'; അനുഭവം പങ്കിട്ട് വനിതാ എംപി; വെളിപ്പെടുത്തൽ ഇൻസ്റ്റാഗ്രാമിൽ

 


സിഡ്‌നി: (KVARTHA) താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ വനിതാ എംപി രംഗത്തെത്തി. ക്വീൻസ്‌ലാൻഡ് എംപി ബ്രിട്ടാനി ലോഗയാണ് ഇൻസ്റ്റാഗ്രാമിൽ അനുഭവം പങ്കുവെച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ സെൻട്രൽ ക്വീൻസ്‌ലാൻ്റ് പട്ടണമായ യെപ്പൂണിൽ വെച്ച് തന്നെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബ്രിട്ടാനി ലോഗ ആരോപിച്ചു. മറ്റ് സ്ത്രീകളും സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് അവർ പറഞ്ഞു.

Brittany Lauga | 'താൻ അറിയാതെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു'; അനുഭവം പങ്കിട്ട് വനിതാ എംപി; വെളിപ്പെടുത്തൽ ഇൻസ്റ്റാഗ്രാമിൽ

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ താൻ കഴിക്കാത്ത മരുന്നുകളുടെ സാന്നിധ്യം ശരീരത്തിൽ കണ്ടെത്തിയതായും എംപി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഏപ്രിൽ 28 ഞായറാഴ്ച പുലർച്ചെ പൊലീസിൽ പരാതി നൽകിയതായും ബ്രിട്ടാനി ലോഗ അറിയിച്ചു. സംഭവം നടന്നതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ്, അതേ രാത്രി തന്നെ യെപ്പൂണിൽ മയക്കുമരുന്ന് ഉപയോഗിച്ചിരിക്കാൻ സാധ്യതയുള്ള മറ്റ് സ്ത്രീകൾ തന്നെ ബന്ധപ്പെട്ടിരുന്നതായും അവർ പറഞ്ഞു.

അതേസമയം യെപ്പൂണിൽ നടന്ന ലൈംഗികാതിക്രമ ആരോപണത്തിൽ അന്വേഷണം നടത്തുകയാണെന്ന് ക്വീൻസ്‌ലാൻഡ് പൊലീസ് സ്ഥിരീകരിച്ചു. സർക്കാർ ലോഗയെ പിന്തുണയ്ക്കുകയാണെന്ന് ക്വീൻസ്‌ലൻഡ് പ്രധാനമന്ത്രി സ്റ്റീവൻ മൈൽസ് പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതും ഭയാനകവുമാണെന്ന് ക്വീൻസ്‌ലാൻ്റിലെ ഭവന മന്ത്രി മേഗൻ സ്കാൻലോൺ വിശേഷിപ്പിച്ചു.

ഈ സംഭവം വനിതാ രാഷ്ട്രീയക്കാരുടെയും പൊതുപ്രവർത്തകരുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ പൊലീസിൽ ബന്ധപ്പെടണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


Keywords:  News, Malayalam News, World, Brittany Lauga, Crime, Queensland MP, Queensland MP claims she was drugged and assaulted
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia