SWISS-TOWER 24/07/2023

മേഗന്റെ വെളിപ്പെടുത്തല്‍ സങ്കടകരം, വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നു; വിഷയം സ്വകാര്യമായി പരിശോധിക്കുമെന്ന് എലിസബത് രാജ്ഞി

 


ADVERTISEMENT


ലണ്ടന്‍: (www.kvartha.com 10.03.2021) ബ്രിടിഷ് രാജകുടുംബാംഗം ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളോട് പ്രതികരിച്ച് ബക്കിങ്ങാം കൊട്ടാരം. മേഗന്റെ വെളിപ്പെടുത്തല്‍ സങ്കടകരമാണെന്നും അഭിമുഖത്തില്‍ പരാമര്‍ശിച്ച വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത് രാജ്ഞി അറിയിച്ചു. 
Aster mims 04/11/2022

ഹാരിക്കും മേഗനും രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നു വെളിപ്പെടുത്തല്‍ സങ്കടത്തോടെയാണു രാജകുടുംബം കേട്ടത്. ഹാരി, മേഗന്‍, ആര്‍ച്ചി എന്നിവരെപ്പോഴും രാജകുടുംബത്തിനു പ്രിയപ്പെട്ടവരായിരിക്കുമെന്നും ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. രാജകുടുംബം ഈ വിഷയം സ്വകാര്യമായി പരിശോധിക്കുമെന്ന് രാജ്ഞി അറിയിച്ചു.

മേഗന്റെ വെളിപ്പെടുത്തല്‍ സങ്കടകരം, വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നു; വിഷയം സ്വകാര്യമായി പരിശോധിക്കുമെന്ന് എലിസബത് രാജ്ഞി


ഇതിനിടെ, മേഗനെക്കുറിച്ച് ഐടിവിയുടെ 'ഗുഡ് മോണിങ് ബ്രിടന്‍' പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍ പരിപാടിയില്‍നിന്ന് ഒഴിയും. മോര്‍ഗന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ബ്രിടനിലെ മീഡിയ റെഗുലേറ്ററായ ഓഫ്‌കോം അന്വേഷണം ആരംഭിച്ചിരുന്നു.

Keywords:  News, World, London, Family, Interview,  Queen Elizabeth responds to Meghan's comments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia