SWISS-TOWER 24/07/2023

Queen Elizabeth | എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലാനൊരുങ്ങി ബ്രിടന്‍; സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം അടങ്ങിയ പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തിച്ചു

 


ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലാനൊരുങ്ങി ബ്രിടന്‍. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം അടങ്ങിയ പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തിച്ചു. എട്ടുകിലോമീറ്റര്‍ യാത്രയില്‍ 1600 സൈനികരാണ് അകമ്പടിയേകിയത്. സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
Aster mims 04/11/2022

Queen Elizabeth | എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലാനൊരുങ്ങി ബ്രിടന്‍; സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം അടങ്ങിയ പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തിച്ചു

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബ്രിടിഷ് പ്രധാനമന്ത്രി ലിസ് ട്രസ്, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ ആബിയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്‍ഡ്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എന്നിവടരക്കം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള നേതാക്കള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദ്രൗപദി മുര്‍മു ബക്കിങാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. 10 ലക്ഷം പേരെങ്കിലും സംസ്‌കാരച്ചടങ്ങിന് ലന്‍ഡനിലെത്തും.

രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപറില്‍ വിലാപഗാനം ആലപിച്ചുകൊണ്ടാകും ചടങ്ങുകള്‍ ആരംഭിക്കുക. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ ചടങ്ങുകള്‍ക്കുശേഷം വിലാപയാത്ര വെല്ലിങ്ടന്‍ ആര്‍ചിലേക്ക് നീങ്ങും. അവിടെനിന്നുമാണ് വിന്‍സര്‍ കൊട്ടാരത്തിലേക്ക് മൃതദേഹം എത്തിക്കുക. വിന്‍ഡ്‌സര്‍ ഡീനിന്റെയും രാജകുടുംബാംഗങ്ങുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യത്തില്‍, രണ്ടാംഭാഗമായുള്ള ചടങ്ങുകള്‍ സെന്റ് ജോര്‍ജ് ചാപ്പലില്‍ വൈകിട്ട് നടക്കും.

മൃതദേഹപേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാര്‍ഥനകള്‍ക്കും സമാപന ആശീര്‍വാദത്തിനും കാന്റര്‍ബറി ആര്‍ച് ബിഷപ് ഡോ. ജസ്റ്റിന്‍ വെല്‍ബി മുഖ്യകാര്‍മികത്വം വഹിക്കും. തൊട്ടടുത്ത കുടുംബാംഗങ്ങള്‍ക്കായുള്ള അന്തിമ സ്വകാര്യ ശുശ്രൂഷകള്‍ രാത്രി 7.30ന് നടക്കും. കഴിഞ്ഞവര്‍ഷം അന്തരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരനൊപ്പം കിങ് ജോര്‍ജ് ആറാമന്‍ മെമോറിയല്‍ ചാപ്പലിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമം.

Keywords: Queen Elizabeth II funeral Prior to ceremony, Westminster Abbey bell tolls 96 times; funeral begins, London, News, Dead Body, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia