SWISS-TOWER 24/07/2023

Sheikh Tamim | 'മതി മതിയെന്ന് ഞങ്ങൾ പറയുന്നു', നിരുപാധിക കൊലപാതകത്തിന് ഇസ്രാഈലിന് പച്ചക്കൊടി കാണിക്കരുതെന്ന് ഖത്വർ അമീർ ശെയ്ഖ് തമീം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (KVARTHA) നിരുപാധിക കൊലപാതകത്തിന് ഇസ്രാഈലിന് പച്ചക്കൊടി കാണിക്കരുതെന്ന് ഖത്വർ ഭരണാധികാരി ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 'മതി മതിയെന്ന് ഞങ്ങൾ പറയുന്നു. ഇസ്രാഈലിന് നിരുപാധികമായ പച്ചക്കൊടിയും കൊല്ലാനുള്ള അനിയന്ത്രിതമായ അംഗീകാരവും നൽകരുത്', ഖത്വർ ശൂറാ കൗൺസിലിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Sheikh Tamim | 'മതി മതിയെന്ന് ഞങ്ങൾ പറയുന്നു', നിരുപാധിക കൊലപാതകത്തിന് ഇസ്രാഈലിന് പച്ചക്കൊടി കാണിക്കരുതെന്ന് ഖത്വർ അമീർ ശെയ്ഖ് തമീം

വെള്ളം വെട്ടിക്കുറയ്ക്കുന്നതും മരുന്നും ഭക്ഷണവും തടയുന്നതും ഒരു ജനതയ്ക്കെതിരെയുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നത് ഈ കാലഘട്ടത്തിൽ അനുവദനീയമല്ലെന്നും, അധിനിവേശത്തിന്റെയും ഉപരോധത്തിന്റെയും കുടിയേറ്റത്തിന്റെയും യാഥാർത്ഥ്യത്തെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രാഈലും ഹമാസും തമ്മിലുള്ള പോരാട്ടം വർധിക്കുന്നത് മേഖലയ്ക്കും ലോകത്തിനും സുരക്ഷാ ഭീഷണിയാണ്. ഫലസ്തീനികളുടെ ജീവൻ കണക്കാക്കാത്തതുപോലെയും കുട്ടികളുടെ ജീവൻ കണക്കാക്കാത്തതുപോലെയുമുള്ള ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. യുദ്ധം ഒരു തരത്തിലുമുള്ള പരിഹാരം നൽകുന്നില്ല, മറിച്ച് ദുരിതം വർധിപ്പിക്കുകയും ഇരകളുടെ എണ്ണം വധിപ്പിക്കുകയും ചെയ്യും. ഞങ്ങൾ സമാധാനത്തിന്റെ വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധവും രക്തച്ചൊരിച്ചിലും തടയുന്നതിനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനും അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങൾക്ക് അമീർ ആഹ്വാനം ചെയ്തു.

ഇസ്രാഈലിനും ഹമാസിനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഖത്വർ പുതിയ ശ്രമങ്ങൾ ആരംഭിച്ചതിന് ശേഷമുള്ള അമീറിന്റെ ആദ്യ പൊതു അഭിപ്രായമാണിത്. ഖത്വർ ഇസ്രാഈലുമായും ഹമാസുമായും ചർച്ച നടത്തിയതിനെ തുടർന്ന് തിങ്കളാഴ്ച രണ്ട് ഇസ്രാഈലി സ്ത്രീകൾ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിക്കാൻ സാധിച്ചിരുന്നു.

Keywords: News, World, Qatar, Sheikh Tamim Bin Hamad Al-Thani, Israel, Hamas, Palestine, Gaza, Qatar’s emir: No green light to Israel for unconditional killing. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia