വ്‌ലാഡിമിര്‍ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി; റഷ്യയില്‍ മത്സരങ്ങള്‍ നടത്തില്ലെന്ന് ഫെഡറേഷന്‍, 'സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുളള ക്രൂരമായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നു'

 



മോസ്‌കോ: (www.kvartha.com 02.03.2022) റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. അന്താരാഷ്ട്ര തയ്ക്വാന്‍ഡോ ഫെഡറേഷനാണ് പുതിയ ഉപരോധമേര്‍പെടുത്തിയത്. റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങള്‍ നടത്തില്ലെന്നും ഫെഡറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

പുടിന് നല്‍കിയ ഒമ്പതാമത് ഡാന്‍ ബ്ലാക് ബെല്‍റ്റ് പിന്‍വലിക്കാന്‍ വേള്‍ഡ് തയ്ക്വാന്‍ഡോ തീരുമാനിച്ചുവെന്ന് ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചു. 2013 നവംബറില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കവെയാണ് പുടിന് തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് നല്‍കിയത്. ഫെഡറേഷന്റെ തലവന്‍ ചൗചുങ്-വോണ്‍ ആയിരുന്നു പുടിന് ബ്ലാക് ബെല്‍റ്റ് നല്‍കിയത്. 

വ്‌ലാഡിമിര്‍ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി; റഷ്യയില്‍ മത്സരങ്ങള്‍ നടത്തില്ലെന്ന് ഫെഡറേഷന്‍, 'സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുളള ക്രൂരമായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നു'


'യുക്രൈനിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുളള ക്രൂരമായ ആക്രമണത്തില്‍ അന്താരാഷ്ട്ര തയ്ക്വാന്‍ഡോ ഫെഡറേഷന്‍ ശക്തമായി അപലപിക്കുകയാണ്. സമാധാനം വിജയത്തേക്കാള്‍ വിലപ്പെട്ടതാണ് എന്ന തയ്ക്വാന്‍ഡോ മൂല്യങ്ങള്‍ക്ക് എതിരാണ് റഷ്യന്‍ നീക്കം.' സഹിഷ്ണുതയ്ക്കും എതിരാണ് റഷ്യന്‍ ആക്രമണമെന്ന് കായിക ഭരണസമിതിയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

Keywords:  News, World, International, Mosco, Russia, Vladimar Putin, Twitter, Putin Stripped Of Taekwondo Black Belt For Launching Attack On Ukraine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia