Putin praises Modi | നരേന്ദ്ര മോദി ദേശസ്നേഹി, രാജ്യത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു; 'മെയ്ക് ഇന്‍ ഇന്‍ഡ്യ' എന്ന ആശയം സാമ്പത്തികമായും ധാര്‍മികമായും മികച്ചതാണെന്നും വ്ളാഡിമിര്‍ പുതിന്‍
Oct 28, 2022, 13:42 IST
ADVERTISEMENT
മോസ്‌കോ: (www.kvartha.com) ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശസ്നേഹിയാണെന്നും രാജ്യത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. നയവിശകലന ബോര്‍ഡായ വാള്‍ഡൈ ഡിസ്‌കഷന്‍ ക്ലബിന്റെ വാര്‍ഷികയോഗത്തില്‍ സംസാരിക്കുകയായിരുന്നു പുതിന്‍.
സമീപഭാവി ഇന്‍ഡ്യയുടേതാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതില്‍ ഇന്‍ഡ്യക്ക് അഭിമാനിക്കാം. 'മെയ്ക് ഇന്‍ ഇന്‍ഡ്യ' എന്ന ആശയം സാമ്പത്തികമായും ധാര്‍മികമായും മികച്ചതാണെന്നും പുതിന്‍ പറഞ്ഞു.
ബ്രിടന്റെ കോളനി എന്നതില്‍ നിന്ന് ഇന്നത്തെ ഇന്‍ഡ്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്‍ഡ്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നുവെന്നും പുതിന്‍ ചൂണ്ടിക്കാട്ടി.
ഇന്‍ഡ്യ-റഷ്യ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും അത് ഭാവിയിലും തുടരുമെന്ന് തനിക്കുറപ്പുണ്ടെന്നും പുതിന്‍ പറഞ്ഞു.
വളത്തിന്റെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഇന്‍ഡ്യയിലേക്കുള്ള വളത്തിന്റെ കയറ്റുമതി 7.6 ഇരട്ടിയായി വര്‍ധിപ്പിച്ചതായും പുതിന്‍ വ്യക്തമാക്കി. കൃഷിയുമായി ബന്ധപ്പെട്ട വ്യാപാരം ഇരട്ടിയാക്കിയതായും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ മേധാവിത്വം കൈയടക്കുന്നതിന് പാശ്ചാത്യരാജ്യങ്ങള്‍ ചെയ്യുന്നത് വൃത്തികെട്ട കളികളാണെന്ന് പുതിന്‍ വിമര്‍ശിച്ചു. വ്യാപാരസംബന്ധമായ താത്പര്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. സമീപഭാവിയില്‍ പുതിയ ശക്തികള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം താക്കീതുനല്‍കി.
Keywords: Putin praises PM Modi for independent foreign policy despite 'attempts', calls him true patriot, Mosco, News, Politics, Prime Minister, Narendra Modi, Vladimar Putin, Agriculture, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

