Accidental Death | പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിംഗ് മെല്‍ബണില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു
Sep 2, 2022, 13:17 IST
മെല്‍ബണ്‍ : (www.kvartha.com) പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിംഗ് ആസ്‌ട്രേലിയയിലെ മെല്‍ബനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പ്രാദേശികസമയം ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് അപകടവിവരം പുറത്തുവിട്ടത്. മൈ ടേണ്‍ എന്ന ആല്‍ബത്തിലെ തേരേ ബിനാ എന്ന ഗാനത്തിലൂടെയാണ് നിര്‍വെയര്‍ അറിയപ്പെട്ടത്.
നിയന്ത്രണംവിട്ട ഒരു കാര്‍ ജീപിലിടിക്കുകയും ഈ ജീപ് നിര്‍വെയര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ പാഞ്ഞുകയറുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇടിയുടെ ആഘാതത്തില്‍ നിര്‍വെയര്‍ സിംഗ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നിര്‍വെയറിന്റെ മരണം മെല്‍ബണിലെ ഇന്‍ഡ്യന്‍ സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആദരാഞ്ജലികള്‍ പ്രവഹിക്കുകയാണ്.
'മൈ ടേണ്‍' എന്ന ആല്‍ബത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഹ പഞ്ചാബി ഗായകന്‍ ഗഗന്‍ സന്ധു കോക്രി, നിര്‍വെയറിന്റെ മരണത്തോട് ഹൃദയംഗമമായ വാക്കുകളോടെയാണ് പ്രതികരിച്ചത്: 'ഞങ്ങള്‍ എല്ലാവരും കരിയര്‍ ആരംഭിച്ച 'മൈ ടേണ്‍' എന്ന ആല്‍ബത്തിലെ ഏറ്റവും മികച്ച ഗാനമായിരുന്നു നിങ്ങളുടേത്. നിങ്ങള്‍ വളരെ നല്ല വ്യക്തിയായിരുന്നു, നിങ്ങളുടെ വേര്‍പാട് മെല്‍ബണിലുള്ള എല്ലാവരെയും ഞെട്ടിച്ചു. RIP ബ്രോ.'
ഗുര്‍ലെസ് അക്തറിനൊപ്പമുള്ള 2018-ലെ യുഗ്മഗാനമായ 'ജെ റസ്ഗി,'ഫെറാറി ഡ്രീം, ഹിക് തോക് കേ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രധാന ഗാനങ്ങള്‍. ഇതില്‍ ഹിക് തോക് കേ ഗുര്‍ലെസ് അക്തറുമായി ചേര്‍ന്നാണ് നിര്‍മിച്ചത്.
ഒന്‍പത് വര്‍ഷം മുമ്പാണ് നിര്‍വെയര്‍ സിംഗ് ആസ്‌ട്രേലിയയിലേക്ക് മാറിയതെന്ന് മെല്‍ബണ്‍ പൊലീസ് പറഞ്ഞു. അപകടം നടന്ന ഡിഗേഴ്സ് റെസ്റ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് രണ്ട് വാഹനങ്ങളെ ഇടിക്കുന്നതിന് മുമ്പ് പ്രദേശത്ത് ഒരു കാര്‍ ക്രമരഹിതമായി ഓടുന്നത് കണ്ടതായുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ പൊലീസ് കാവലിലാണ്.
ALSO READ:

8000 രൂപയ്ക്ക് പകരം 82 കോടി രൂപ അകൗണ്ടില്‍ വന്നു; 7 മാസം അടിച്ച് പൊളിച്ച് കുടുംബം; ഒടുവില്‍ സംഭവിച്ചത്!
Keywords: Punjabi singer Nirvair Singh died in freak car crash in Australian city, Australia, News, Accidental Death, Police, Singer, Arrested, Hospital, World.
Keywords: Punjabi singer Nirvair Singh died in freak car crash in Australian city, Australia, News, Accidental Death, Police, Singer, Arrested, Hospital, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.