Wife Plea | 'എന്നെ തനിച്ചാക്കരുത്, നീയില്ലാതെ ജീവിക്കാന്‍ കഴിയില്ല'; ഹൃദയഭേദകമായ കുറിപ്പുമായി കുതിര സവാരിക്കിടെ വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പി എസ് ജി ഗോള്‍ കീപര്‍ സെര്‍ജിയോ റികോയുടെ ഭാര്യ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാഡ്രിഡ്: (www.kvartha.com) കുതിര സവാരിക്കിടെ വീണ് പരുക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പി എസ് ജി ഗോള്‍ കീപര്‍ സെര്‍ജിയോ റികോ(29) യുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപോര്‍ട്. ജന്മനാടായ സ്‌പെയിനിലെ സെവിയ്യയില്‍ കുതിര സവാരി നടത്തുന്നതിനിടെയാണ് റികോയ്ക്ക് അപകടം സംഭവിച്ചത്.

നിയന്ത്രണം ഭേദിച്ച് ഓടിവന്ന ഒരു കുതിര റികോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് താഴേക്ക് വീണ താരത്തിന്റെ തലക്കാണ് പരുക്കേറ്റത്.  ഞായറാഴ്ച രാവിലെയാണ് അപകടത്തെ തുടര്‍ന്ന് താരത്തെ  സെവില്ലിലെ വിര്‍ജന്‍ ഡെല്‍ റോസിയോ ആശുപത്രിയില്‍ എത്തിച്ചത്. 

Wife Plea | 'എന്നെ തനിച്ചാക്കരുത്, നീയില്ലാതെ ജീവിക്കാന്‍ കഴിയില്ല'; ഹൃദയഭേദകമായ കുറിപ്പുമായി കുതിര സവാരിക്കിടെ വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പി എസ് ജി ഗോള്‍ കീപര്‍ സെര്‍ജിയോ റികോയുടെ ഭാര്യ

റികോ വേഗത്തില്‍ സുഖം പ്രാപിക്കണമെന്ന ആരാധനയുടെ പ്രാര്‍ഥനയ്ക്കിടെ ഇപ്പോള്‍ ചര്‍ചയാകുന്നത് ഭാര്യ ആല്‍ബ സില്‍വയുടെ ഹൃദയഭേദകമായ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്.

റികോ അതിജീവനത്തിനായി പോരാടുകയാണെന്ന് ഭാര്യ ആല്‍ബ സില്‍വ പറയുന്നു. 'എന്റെ പ്രിയനേ, എന്നെ തനിച്ചാക്കരുത്, എനിക്ക് നീയില്ലാതെ ജീവിക്കാന്‍ കഴിയില്ല. നീയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയില്ല, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു' - എന്ന് ആല്‍ബ സില്‍വ കുറിച്ചു.

'ഞങ്ങളോട് നിനക്കുള്ള എല്ലാ സ്‌നേഹത്തിനും നന്ദി. സെര്‍ജിയോയുടെ അതിജീവനത്തിനായി ഒരുപാട് ആളുകള്‍ പ്രാര്‍ഥിക്കുന്നു, അവന്‍ വളരെ ശക്തനാണ്' - എന്ന് മറ്റൊരു കുറിപ്പില്‍ സില്‍വ പറഞ്ഞു. 2019ലാണ് റികോ പി എസ് ജിയില്‍ എത്തുന്നത്. ക്ലബിനായി 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.



Keywords:  PSG star Sergio Rico’s wife begs ‘don’t leave me alone’ in heartbreaking message as he remains in intensive care, Spain, News, Injury, Hospital, Treatment, Instagram, Prayer, Football, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia