Stolen | കോഴി, മുയൽ മുതൽ എൽഇഡി ടിവി വരെ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കടന്ന് പ്രതിഷേധക്കാർ കടത്തിക്കൊണ്ട് പോയത്! ദൃശ്യങ്ങൾ 

 
Stolen

Photo: X / Mikku

പകൽ മുഴുവൻ,ഗണഭബനിലേക്കും പുറത്തേക്കും ആളുകളുടെ  ഒഴുക്ക് തുടർന്നു. ഇവരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി.

ധാക്ക: (KVARTHA) ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച രാജിവെച്ച് രാജ്യം വിട്ടതിന് ശേഷം, പ്രതിഷേധക്കാർ അവരുടെ ഔദ്യോഗിക വസതിയായ 'ഗണഭബനിൽ' പ്രവേശിച്ച് നിരവധി വസ്തുക്കൾ എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. വസതി കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്ത് പ്രതിഷേധക്കാർ അക്ഷരാർത്ഥത്തിൽ താണ്ഡവമാടുകയായിരുന്നു.

 



 


ചിലർ ഇവിടത്തെ സോഫകളിലും കിടക്കകളിലും വിശ്രമിച്ചപ്പോൾ മറ്റുചിലർ ഫർണിച്ചറുകൾ തന്നെ കൊണ്ടുപോയി. മുറികൾ, ഓഫീസ്, അടുക്കള എന്നിവിടങ്ങളിലേക്ക് കടന്ന പ്രതിഷേധക്കാർ വിലപിടിപ്പുള്ള സമ്മാനങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എല്ലാം മോഷ്ടിച്ചു. കോഴിയും മുയലും മുതൽ 
ഭക്ഷണസാധനങ്ങൾ വരെ ചിലർ കൈക്കലാക്കി.


ചില ദൃശ്യങ്ങളിൽ പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിൽ അവശേഷിച്ച ഭക്ഷണം കഴിക്കുന്നതും കാണാം. ബ്രായും ബ്ലൗസും പോലുള്ള സ്വകാര്യ വസ്‌തുക്കൾ ഉയർത്തിപ്പിടിച്ച് അനിയന്ത്രിത ജനക്കൂട്ടം തെരുവുകളിലേക്ക് ഇറങ്ങുകയും ചെയ്‌തു. പകൽ മുഴുവൻ,ഗണഭബനിലേക്കും പുറത്തേക്കും ആളുകളുടെ  ഒഴുക്ക് തുടർന്നു. ഇവരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി.



 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia