Attacked | ത്രിവർണ പതാകയുമായി നിൽക്കുകയായിരുന്ന ഇന്ത്യക്കാർക്ക് നേരെ ഓസ്ട്രേലിയയിൽ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം; 5 പേർക്ക് പരുക്ക്; വീഡിയോ പുറത്ത്
Jan 30, 2023, 13:23 IST
സിഡ്നി: (www.kvartha.com) ഓസ്ട്രേലിയയിലെ ചില ഖാലിസ്ഥാൻ അനുകൂലികൾ കൈയിൽ പതാകയുമായി ഇന്ത്യക്കാരെ ആക്രമിച്ചതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി. അക്രമത്തിൽ പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ അപലപിച്ച വിക്ടോറിയ പൊലീസ്, ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.
മെൽബണിലെ ഫെഡറേഷൻ സ്ക്വയറിലാണ് ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയതെന്ന് 'ഓസ്ട്രേലിയ ടുഡേ' ട്വീറ്റ് ചെയ്തു. ചില വിദ്യാർഥികൾ ത്രിവർണ പതാകയുമായി നിൽക്കുന്നതും ഖാലിസ്ഥാൻ അനുകൂലികൾ പെട്ടെന്ന് അവിടെയെത്തി വിദ്യാർഥികകളെയും മറ്റുചിലരെയും ഓടിച്ചിട്ട് ആക്രമിക്കുന്നതും ഖാലിസ്ഥാൻ അനുകൂലികൾ സ്വന്തം പതാകയുമായി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഹിന്ദു ഹ്യൂമൻ റൈറ്റ്സ് ഓസ്ട്രേലിയയുടെ ഡയറക്ടർ സാറ എൽ ഗേറ്റ്സ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഓസ്ട്രേലിയയിലെ ഖാലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിലൂടെ നാടിന്റെ സമാധാനവും ഐക്യവും തകർക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: News,World,international,Sidney,attack,Flag,Indian,Injured,Video,Social-Media,hospital, Pro-Khalistan Forces in Australia Attack Indians, Deface Tricolour on Camera; 5 InjuredI strongly condemn anti India activities by pro Khalistani in Australia. Anti-social elements that are trying to disrupt the peace & harmony of the country with these activities, must be dealt with strongly and culprits must be brought to books.@ANI pic.twitter.com/xMMxNTQscc
— Manjinder Singh Sirsa (@mssirsa) January 29, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.