Canada | ഇന്ത്യൻ എംബസിക്ക് മുന്നിൽ ഒരുവശത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം; മറുവശത്ത് ദേശീയ പതാകയുമായി പ്രവാസികളുടെ ചുട്ട മറുപടി; കാനഡയിൽ സംഭവിച്ചത്! വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടൊറന്റോ: (www.kvartha.com) കാനഡയിലെ ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിച്ചു. മറുവശത്ത്, ദേശീയ പതാകയുമായി പ്രവാസി ഇന്ത്യക്കാരും ഖാലിസ്ഥാനി പ്രതിഷേധക്കാർക്ക് കടുത്ത മറുപടിയുമായി അണിനിരന്നു. ഖാലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ ത്രിവർണ പതാകയെ അനാദരിക്കുന്നത് വീഡിയോയിൽ കാണാം.

Canada | ഇന്ത്യൻ എംബസിക്ക് മുന്നിൽ ഒരുവശത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം; മറുവശത്ത് ദേശീയ പതാകയുമായി പ്രവാസികളുടെ ചുട്ട മറുപടി; കാനഡയിൽ സംഭവിച്ചത്! വീഡിയോ

സമീപത്ത് പ്രവാസി ഇന്ത്യക്കാർ 'ഭാരത് മാതാ കീ ജയ്', 'വന്ദേമാതരം', 'ഭാരത് സിന്ദാബാദ്', 'ഖാലിസ്ഥാൻ മുർദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. കൂടാതെ ഒരു പ്ലക്കാർഡിൽ 'ഖാലിസ്ഥാനികൾ സിഖുകാരല്ല, കാനഡ തീവ്രവാദികളായ ഖാലിസ്ഥാനികളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം' എന്നും എഴുതിയിരുന്നു.
Aster mims 04/11/2022

 
ശനിയാഴ്ച നടന്ന സംഭവത്തിൽ രണ്ട് ഖാലിസ്ഥാൻ പ്രതിഷേധക്കാരെ പൊലീസ് പിടികൂടി. 250 ഖാലിസ്ഥാനി അനുകൂലികൾ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് എതിർവശത്ത് സംഗമിക്കുകയായിരുന്നു. സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (SFJ) യുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധമെന്നാണ് വിവരം.

മൂന്ന് വലിയ ഇന്ത്യാ വിരുദ്ധ സംഭവങ്ങൾ

ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കൊല്ലപ്പെട്ട എസ്‌എഫ്‌ജെ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ പോസ്റ്ററുകൾ ഖാലിസ്ഥാനി സംഘം സ്ഥാപിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചായിരുന്നു പോസ്റ്ററുകൾ. കൊലപാതകവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാൻ അനുകൂലികൾ ശനിയാഴ്ച യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ഓഫീസുകളുടെ പുറത്ത് റാലികൾ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ കാനഡയിലെയും യുഎസിലെയും ഇന്ത്യൻ അംബാസഡർമാർക്കും ടൊറന്റോയിലെ കോൺസുലേറ്റ് ജനറലിനും നേരെ ഭീഷണി പോസ്റ്ററുകൾ പതിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ, ഖാലിസ്ഥാൻ അനുകൂലികൾ മൂന്ന് വലിയ ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്.

News, Canada, Indian consulate, Protest, NRI, Khalistani, Toronto, Police, Custody, India, Pro-India group vs Khalistani protesters outside Indian consulate in Toronto; 2 held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia