Princess Diana | ഡയാന രാജകുമാരിയുടെ പ്രശസ്തമായ പര്‍പിള്‍ ഗൗണ്‍ ലേലത്തിന്; പ്രതീക്ഷിക്കുന്നത് 97 ലക്ഷം വരെ
Jan 19, 2023, 18:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലന്‍ഡന്‍: (www.kvartha.com) ബ്രിടിഷ് രാജകുമാരി ഡയാന വിടവാങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞുവെങ്കിലും അവര്‍ ഇന്നും ജനങ്ങളുടെ മനസില്‍ ജീവിക്കുന്നു. ഫാഷന്‍ ലോകത്തുള്‍പ്പെടെ ഡയാന ഇന്നും സജീവ ചര്‍ചാ വിഷയം തന്നെയാണ്. രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ പോലും ഡയാനയുടെ അന്നത്തെ ഫാഷന്‍ ചോയ്‌സുകളോടാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ ഡയാന വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ഡയാന അവസാന ഫോടോഷൂടില്‍ ധരിച്ച ഗൗണ്‍ ആണ് ഇപ്പോഴത്തെ ചര്‍ചാവിഷയം. ബ്രിടീഷ് ഡിസൈനര്‍ വിക്ടര്‍ എഡല്‍സ്‌റ്റൈന്‍ ഒരുക്കിയ ഡീപ് പര്‍പിള്‍ സില്‍ക് വെല്‍വറ്റ് ഡ്രസ് ധരിച്ചായിരുന്നു ഡയാനയുടെ അവസാന ഫോടോ ഷൂട്. ഈ വസ്ത്രം ലേലം ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് തരംഗം തീര്‍ക്കുന്നത്.
വിക്ടറിന്റെ 1989 ലെ ശരത്കാല കലക്ഷന്റെ ഭാഗമായ ഈ ഗൗണ്‍ ധരിച്ചാണ് 1991 ലെ ഛായാചിത്രത്തിന് ഡയാന നിന്നത്. 1997ലെ വാനിറ്റി ഫെയര്‍ ഫോടോഷൂടിലും ഡയാന ഈ വസ്ത്രത്തില്‍ തിളങ്ങി. ഇതായിരുന്നു കാറപടകത്തില്‍ ജീവന്‍ പൊലിയുന്നതിനു മുമ്പ് ഡയാന നടത്തിയ അവസാന ഫോടോഷൂട്.
ജനുവരി 27ന് ആണ് സോത്‌ബേ ഓക്ഷന്‍ ഹൗസ് ലേലം സംഘടിപ്പിക്കുന്നത്. 65 ലക്ഷം മുതല്‍ 97 ലക്ഷം രൂപയ്ക്ക് ഈ ഗൗണ്‍ വിറ്റുപോകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഡയാനയുടെ അനശ്വരമായ സൗന്ദര്യവും പ്രൗഢിയും ഈ വസ്ത്രത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സോത്‌ബേസ് ഗ്ലോബല്‍ ഡയറക്ടര്‍ ക്രിസ്റ്റീന വാല്‍കര്‍ പറഞ്ഞു.
ലേലത്തെ ആകാംക്ഷയോടെയാണ് ഫാഷന്‍ ലോകം കാണുന്നത്. വസ്ത്രം ലേലത്തുകയില്‍ സംഘാടകരുടെ കണക്കൂട്ടലുകള്‍ തെറ്റിച്ച് കുതിക്കുമോ എന്നാണ് ഡയാനയുടെ ആരാധകര്‍ ഉറ്റുനോക്കുന്നത്.
Keywords: Princess Diana’s Iconic Velvet Gown Is Going Up For Auction, London, News, Auction, Dress, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

