Gown Auctioned | ഡയാന രാജകുമാരിയുടെ പര്‍പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ ലേലത്തില്‍ പോയത് 6,04,800 ഡോളറിന്; ലഭിച്ചത് പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി തുക
Jan 29, 2023, 16:04 IST
ന്യൂയോര്‍ക്ക്: (www.kvartha.com) ഡയാന രാജകുമാരിയുടെ പര്‍പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). വെള്ളിയാഴ്ച ന്യൂയോര്‍കിലാണ് ലേലം നടന്നത്. ബഹുരാഷ്ട്ര സ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയാണ് ഗൗണിന് ലഭിച്ചത്. 80,000 മുതല്‍ 1,20,000 ഡോളര്‍ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക.
1997ല്‍ 24,150 ഡോളറിന് ഈ വസ്ത്രം ആദ്യമായി ലേലത്തില്‍ പോയിരുന്നു. അക്കൊല്ലം ഡയാന ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ച കോക്ടെയ്ല്‍, ഈവനിങ് വസ്ത്രങ്ങളിലൊന്നായിരുന്നു ഇത്. ഡയാനയുടെ വസ്ത്രങ്ങള്‍ മുമ്പും വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയിട്ടുണ്ട്. അതില്‍ ഏറ്റവും ഉയര്‍ന്ന തുക ഇത്തവണത്തേതാണ്.
എയ്ഡ്സ്, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും മറ്റുമായി ഡയാനയുടെ 79 ഗൗണുകള്‍ ലേലത്തില്‍ വിറ്റ് 30 ലക്ഷം ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. 2019ല്‍ അവരുടെ കറുത്ത ഗൗണ്‍ 3,47,000 ഡോളറിന് ലേലം ചെയ്തിരുന്നു. 1997 ലാണ് ഡയാനയുടെ വസ്ത്രങ്ങള്‍ ലേലം ചെയ്യാന്‍ ആരംഭിച്ചത്. ആദ്യ ലേലത്തില്‍ 24,150 ഡോളര്‍ ലഭിച്ചു.
1997 ഓഗസ്റ്റ് 31ന് ഫ്രാന്‍സിലെ പാരിസില്‍ വച്ച് കാറപകടത്തിലാണ് ഡയാന മരിച്ചത്. ബ്രിടിഷ് രാജകുടുംബാംഗങ്ങളില്‍ യുകെ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു ഡയാന.
Keywords: Princess Diana's Gown Auctioned For Close To ₹ 5 Crore In New York, New York, News, Auction, Trending, World.
1991ല്‍ എടുത്ത ഔദ്യോഗിക ചിത്രത്തിലും 1997ലെ വാനിറ്റി ഫയര്‍ ഫോടോ ഷൂടിലും ഡയാന ഈ ഗൗണ്‍ ധരിച്ചിരുന്നു. ബ്രിടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് വസ്ത്രം രൂപകല്‍പന ചെയ്തത്. 1989ലെ ഓട്ടം കലക്ഷന്റെ ഭാഗമായാണ് വസ്ത്രം നിര്‍മിച്ചത്. കിരീട ആകൃതിയിലാണ് ഗൗണിന്റെ രൂപകല്‍പന. 1982 മുതല്‍ 1993 വരെ എഡല്‍സ്റ്റീല്‍ ഡയാനയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
1997ല്‍ 24,150 ഡോളറിന് ഈ വസ്ത്രം ആദ്യമായി ലേലത്തില്‍ പോയിരുന്നു. അക്കൊല്ലം ഡയാന ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ച കോക്ടെയ്ല്‍, ഈവനിങ് വസ്ത്രങ്ങളിലൊന്നായിരുന്നു ഇത്. ഡയാനയുടെ വസ്ത്രങ്ങള്‍ മുമ്പും വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയിട്ടുണ്ട്. അതില്‍ ഏറ്റവും ഉയര്‍ന്ന തുക ഇത്തവണത്തേതാണ്.
എയ്ഡ്സ്, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും മറ്റുമായി ഡയാനയുടെ 79 ഗൗണുകള്‍ ലേലത്തില്‍ വിറ്റ് 30 ലക്ഷം ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. 2019ല്‍ അവരുടെ കറുത്ത ഗൗണ്‍ 3,47,000 ഡോളറിന് ലേലം ചെയ്തിരുന്നു. 1997 ലാണ് ഡയാനയുടെ വസ്ത്രങ്ങള്‍ ലേലം ചെയ്യാന്‍ ആരംഭിച്ചത്. ആദ്യ ലേലത്തില്‍ 24,150 ഡോളര്‍ ലഭിച്ചു.
1997 ഓഗസ്റ്റ് 31ന് ഫ്രാന്‍സിലെ പാരിസില്‍ വച്ച് കാറപകടത്തിലാണ് ഡയാന മരിച്ചത്. ബ്രിടിഷ് രാജകുടുംബാംഗങ്ങളില്‍ യുകെ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു ഡയാന.
Keywords: Princess Diana's Gown Auctioned For Close To ₹ 5 Crore In New York, New York, News, Auction, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.