നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഹാരി രാജകുമാരന് 55കോടിയുടെ ഓഫര്‍

 


നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഹാരി രാജകുമാരന് 55കോടിയുടെ ഓഫര്‍
വാഷിംഗ്ടണ്‍: ഹോട്ടല്‍ മുറിയില്‍ ഒരു യുവതിയോടൊപ്പം രമിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തായി നാണക്കേടിലായ ബ്രിട്ടണിലെ യുവരാജാവ് ഹാരി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചതാണ് ഹാരിയെ വെട്ടിലാക്കിയത്. ഹാരിയെ മാത്രമല്ല, രാജകുടുംബത്തെയും.

 നീല ചിത്രത്തില്‍ അഭിനയിക്കുന്നതിന് 55.4 കോടി രൂപയാണ് ഹാരിക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹാരിയുടെ നീല ചിത്രങ്ങള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു വാഗ്ദാനം ലഭിച്ചത്.

പ്രമുഖ നീലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വിവിഡ് എന്റര്‍ടെയ്ന്‍മെന്റാണ് ഹാരിക്ക് ഇത്രയും വലിയ ഓഫര്‍ നല്‍കി രംഗത്ത് വന്നത്. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കൊണ്ട് ബ്രിട്ടീഷ് രാജകുടുംബത്തിന് കമ്പനി ഉദ്യോഗസ്ഥന്‍ സ്റ്റീവ് ഹിര്‍ഷ് കത്തയയ്ക്കുകയും ചെയ്തു. ഹാരിയുടെ പ്രാധാന്യം ഒട്ടും കുറയാത്ത രീതിയിലായിരിക്കും നീലച്ചിത്രം തയ്യാറാക്കുകയെന്നും സ്റ്റീവ് കത്തില്‍ പറയുന്നു.

ബ്രിട്ടനിലെ രാജകുമാരന്‍ പ്രിന്‍സ് വില്യമിന്റെ സഹോദരനും ക്വീന്‍ എലിസബത്തിന്റെ ചെറുമകനുമാണ് പ്രിന്‍സ് ഹാരി. ഹോട്ടല്‍ മുറിയിലെ ടെലിവിഷനിലേക്ക് നോക്കുന്ന ഹാരിക്ക് പിന്നിലായാണ് വിവസ്ത്രയായ പെണ്‍കുട്ടി നില്‍ക്കുന്നത്. പ്രിന്‍സ് ഹാരി കൈകള്‍ കൊണ്ട് തന്റെ വിവസ്ത്രത മറയ്ക്കാനും ശ്രമിക്കുന്നുണ്ട്. ഹാരിയുടെ പിന്നില്‍ നില്‍ക്കുന്നതിനാല്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. മറ്റൊരു ചിത്രത്തില്‍ വിവസ്ത്രയായ പെണ്‍കുട്ടിയെ ഹാരി പിന്നില്‍ നിന്ന് ആലിംഗനം ചെയ്യുന്ന ചിത്രവും കാണാം.

ബിക്കിനി ധരിച്ച സുന്ദരിമാരാല്‍ ചുറ്റപ്പെട്ട ഹാരിയുടെ ചിത്രങ്ങളുമുണ്ട്. ലാസ് വേഗാസിലെ എന്‍കോര്‍ ബീച്ച് കഌിലായിരുന്നു ഹാരിയുടെയും സുന്ദരിപ്പടകളുടെയും വിളയാട്ടം. ഫ്‌ളോറല്‍ ട്രൗസറിട്ട് ഇറങ്ങിയ 27 കാരനായ ഹാരി ഹെലികോപ്ടര്‍ പൈലറ്റായി ചേരുന്നതിന് ചെയ്യുന്നതിന് മുന്‍പാണ് ഈ ഹോളിഡേ ആഘോഷം നടത്തിയത്. സിന്‍ സിറ്റിയില്‍ ഗൂസ് വോഡ്കയും കോക്‌ടെയിലും ഹാരി ആസ്വദിക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്.

SUMMARY: Britain`s Prince Harry has reportedly been offered USD 10 million to star in a \film. The British royal is being lined to appear in an adult movie called `The Trouble with Harry` based on his antics in Las Vegas last weekend, reported TMZ online.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia