ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗടണ്‍: ബ്രിട്ടണിലെ യുവരാജാവായ ഹാരിയുടെ കാമകേളികള്‍ ഇന്റര്‍നെറ്റില്‍ വന്‍ഹിറ്റ്. ലാസ്‌വേഗാസിലെ ഹോട്ടല്‍ മുറിയില്‍ ഹാരി രാജകുമാരന്‍ ഒരു യുവതിയോടൊപ്പം രമിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇംഗ്ലണ്ടിലെ ചൂടന്‍ ചര്‍ച്ചാവിഷയം. ദൃശ്യങ്ങള്‍ ഹാരിയുടേതാണെന്ന് രാജകുടുംബവുമായി ബന്ധമുള്ളവര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടനിലെ രാജകുമാരന്‍ പ്രിന്‍സ് വില്യമിന്റെ സഹോദരനും ക്വീന്‍ എലിസബത്തിന്റെ ചെറുമകനുമാണ് പ്രിന്‍സ് ഹാരി. ഹോട്ടല്‍ മുറിയിലെ ടെലിവിഷനിലേക്ക് നോക്കുന്ന ഹാരിക്ക് പിന്നിലായാണ് വിവസ്ത്രയായ പെണ്‍കുട്ടി നില്‍ക്കുന്നത്. പ്രിന്‍സ് ഹാരി കൈകള്‍ കൊണ്ട് തന്റെ വിവസ്ത്രത മറയ്ക്കാനും ശ്രമിക്കുന്നുണ്ട്. ഹാരിയുടെ പിന്നില്‍ നില്‍ക്കുന്നതിനാല്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. മറ്റൊരു ചിത്രത്തില്‍ വിവസ്ത്രയായ പെണ്‍കുട്ടിയെ ഹാരി പിന്നില്‍ നിന്ന് ആലിംഗനം ചെയ്യുന്ന ചിത്രവും കാണാം.
ബിക്കിനി ധരിച്ച സുന്ദരിമാരാല്‍ ചുറ്റപ്പെട്ട ഹാരിയുടെ ചിത്രങ്ങളുമുണ്ട്. ലാസ് വേഗാസിലെ എന്‍കോര്‍ ബീച്ച് ക്‌ളബ്ബിലായിരുന്നു ഹാരിയുടെയും സുന്ദരിപ്പടകളുടെയും വിളയാട്ടം. ഫ്‌ളോറല്‍ ട്രൗസറിട്ട് ഇറങ്ങിയ 27 കാരനായ ഹാരി ഹെലികോപ്ടര്‍ പൈലറ്റായി ചേരുന്നതിന് ചെയ്യുന്നതിന് മുന്‍പാണ് ഈ ഹോളിഡേ ആഘോഷം നടത്തിയത്. സിന്‍ സിറ്റിയില്‍ ഗൂസ് വോഡ്കയും കോക്‌ടെയിലും ഹാരി ആസ്വദിക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്.
രണ്ട് ബോഡിഗാര്‍ഡുകളും ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ ടോം സ്‌കിപ്പി ഇന്‍സ്‌കിപ്പും ഹാരിക്കൊപ്പമുണ്ടായിരുന്നു. വിന്‍ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ 450 പൗണ്ട് വാടകയുള്ള നൈറ്റ് സ്യൂട്ടിലാണ് ഹാരി തങ്ങിയത്. ഡൈസ് ഗെയിം അടക്കമുള്ള കാര്യങ്ങളില്‍ ഹാരിയും സംഘവും വ്യാപൃതനായിരുന്നു. പിറ്റേന്ന് ഒരു ദിനം 950 പൗണ്ട് വാടകയുള്ള എംജിഎം ഗ്രാന്‍ഡിലെ പൂള്‍ സൈഡ് ബംഗ്‌ളാവിലാണ് ഹാരിയും സംഘവും ചെലവഴിച്ചത്. ജെന്നിഫര്‍ ലോപ്പസും ടോയ്‌ബോയ് കാമുകന്‍ കാസ്പര്‍ സ്മാര്‍ട്ടും ഇവിടെ ഇതേ നിരയിലുള്ള ഒരു ബംഗ്‌ളാവിലുണ്ടായിരുന്നു.
SUMMARY: Pictures of a Prince Harry were published on a U.S. website on Wednesday, showing the grandson of Britain's Queen Elizabeth cavorting with a young woman in a hotel room in Las Vegas.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
