Sheikh Hasina | 'ഞങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ അയച്ചു, വിദ്യാര്‍ഥികളെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചു'; ഇന്‍ഡ്യയ്ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന

 


ADVERTISEMENT

ധാക്ക: (www.kvartha.com) റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ കിഴക്കന്‍ യൂറോപില്‍ കുടുങ്ങിയ ബംഗ്ലാദേശി വിദ്യാര്‍ഥികളെ രക്ഷിച്ചതിന് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന അഭിനന്ദിച്ചു. വാക്‌സിന്‍ പ്രോഗ്രാമിന് കീഴില്‍ അയല്‍ രാജ്യങ്ങള്‍ക്ക് കോവിഡ് -19 വാക്‌സിന്‍ നല്‍കാനുള്ള മോദി സര്‍കാരിന്റെ തീരുമാനത്തെയും ഹസീന പ്രശംസിച്ചു. നാല് ദിവസത്തെ ഇന്‍ഡ്യ സന്ദര്‍ശനത്തിനായി ഹസീന തിങ്കളാഴ്ച ഡെല്‍ഹിയിലെത്തും
           
Sheikh Hasina | 'ഞങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ അയച്ചു, വിദ്യാര്‍ഥികളെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചു'; ഇന്‍ഡ്യയ്ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന

ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത സഹകരണത്തിന്റെ ആവശ്യകത ബംഗ്ലാദേശ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ഇന്‍ഡ്യയും ബംഗ്ലാദേശും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. അവ ചര്‍ചയിലൂടെ പരിഹരിക്കണം. ഇന്‍ഡ്യയും ബംഗ്ലാദേശും പല മേഖലകളിലും ഇത് തന്നെയാണ് ചെയ്തിട്ടുള്ളത്', ഹസീനയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ വിദ്യാര്‍ഥികളില്‍ പലരും അവിടെ കുടുങ്ങിപ്പോയതിനും അവര്‍ അഭയത്തിനായി പോളന്‍ഡില്‍ എത്തിയതിനും പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് ശെയ്ഖ് ഹസീന പറഞ്ഞു. ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചപ്പോള്‍ ഞങ്ങളുടെ വിദ്യാര്‍ഥികളെയും കൊണ്ടുവന്നു. വ്യക്തമായ സൗഹൃദം കാണിച്ചു. ഈ നടപടിക്ക് ഞാന്‍ പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിന് മാത്രമല്ല, ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും ഇന്‍ഡ്യ വാക്സിനുകള്‍ സംഭാവന ചെയ്തിട്ടുണ്ടെന്നും ഇത് വളരെ സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി ഹസീന വ്യക്തമാക്കി. ഇന്‍ഡ്യ വിശ്വസനീയ പങ്കാളിയാണെന്നും അവര്‍ പറഞ്ഞു. 1971ലെ യുദ്ധത്തില്‍ ഇന്‍ഡ്യ നല്‍കിയ സംഭാവനകള്‍ ഞങ്ങള്‍ എപ്പോഴും ഓര്‍ക്കുന്നു. 1975ല്‍ എന്റെ കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ടപ്പോള്‍ അന്നത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഞങ്ങള്‍ക്ക് ഇന്‍ഡ്യയില്‍ അഭയം നല്‍കി, അവര്‍ ഓര്‍മിച്ചു.

Keywords:  Latest-News, National, World, India, Bangladesh, Prime Minister, Country, Narendra Modi, Central Government, Top-Headlines, Bangladesh Prime Minister Hasina, Government of India, Prime Minister Hasina referred to India as a "tested" friend and said that the country had stood by Bangladesh in its hour of need, first in 1971 and then at later times also.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia