SWISS-TOWER 24/07/2023

Obituary | അബൂദബി രാജകുടുംബാംഗം ശെയ്ഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍ അന്തരിച്ചു; 7 ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (KVARTHA) അബൂദബി രാജകുടുംബാംഗം ശെയ്ഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍(82) അന്തരിച്ചു. യുഎഇ രാജകുടുംബാംഗവും യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അമ്മാവനുമാണ്. പ്രസിഡന്‍ഷ്യല്‍ കോടതിയാണ് ശെയ്ഖ് തഹ് നൂന്‍ അന്തരിച്ച വിവരം പുറത്തുവിട്ടത്. 

അബൂദബി എക്‌സിക്യൂടീവ് കൗണ്‍സില്‍ ഡെപ്യൂടി ചെയര്‍മാനായും അബൂദബി നാഷനല്‍ ഓയില്‍ കംപനി ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂടി ചെയര്‍മാനുമായിരുന്നു.

Obituary | അബൂദബി രാജകുടുംബാംഗം ശെയ്ഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍ അന്തരിച്ചു; 7 ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചു

അദ്ദേഹത്തിനോടുളള ആദരസൂചകമായി രാജ്യത്ത് ബുധനാഴ്ച മുതല്‍ ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പരേതന്റെ നിര്യാണത്തില്‍ അശാധമായ അനുശോചനം രേഖപ്പെടുത്തി.
Aster mims 04/11/2022

Keywords: President Sheikh Mohamed mourns Sheikh Tahnoon bin Mohammed, Dubai, News, President Sheikh Mohamed Mourns, Sheikh Tahnoon bin Mohammed, Dead, Obituary, Flag, Official Mourning Period, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia