UAE Govt. | ശൈഖ് മൻസൂർ ബിൻ സാഇദ് ആൽ നഹ്യാൻ പുതിയ യുഎഇ വൈസ് പ്രസിഡണ്ട്; ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ അബുദബി കിരീടാവകാശി
Mar 30, 2023, 14:48 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സാഇദ് ആല്‍ നഹ്യാനെ യുഎഇ വൈസ് പ്രസിഡന്റായി നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ ആണ് പ്രഖ്യാപനം നടത്തിയത്.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും എന്ന പദവിയില്‍ തുടരും. ഇതിനൊപ്പമാണ് ശൈഖ് മന്‍സൂറിനും ചുമതല നല്‍കിയത്. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാനെ അബുദബി കിരീടാവകാശിയായും പ്രഖ്യാപിച്ചു.
ശൈഖ് തഹ്‌നൂൻ ബിന്‍ സാഇദിനെയും ശൈഖ് ഹസ്സ: ബിന്‍ സാഇദിനെയും അബുദബി ഉപ ഭരണാധികാരികളായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് ഖാലിദ് പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ മകനാണ്. ശൈഖ് മന്‍സൂര്‍, ശൈഖ് തഹ്‌നൂൻ, ശൈഖ് ഹസ്സ എന്നിവര്‍ സഹോദരങ്ങളും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സാഇദ് ബിന്‍ സുല്‍ത്വാന്‍ ആല്‍ നഹ്യാന്റെ പുത്രന്‍മാരുമാണ്.
Keywords: Dubai, International, World, News, President, Prime Minister, Government, Top-Headlines, News, Report: Qasim Moh'd Udumbunthala, Gulf, World, Dubai, UAE, United Arab Emirates, President appoints Mansoor bin Zayed as UAE Vice President.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.