700 വര്‍ഷം മുമ്പ് അടക്കം ചെയ്ത കുട്ടികളുടെ ശരീരങ്ങള്‍ കണ്ടെടുത്തു

 


ADVERTISEMENT

700 വര്‍ഷം മുമ്പ് അടക്കം ചെയ്ത കുട്ടികളുടെ ശരീരങ്ങള്‍ കണ്ടെടുത്തു
പെറു: പെറുവിലെ സില്ലുസ്താനി ഉദ്ഖനന പ്രദേശത്തുനിന്ന്‌ 44 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 600 നും 700നും വര്‍ഷങ്ങള്‍ക്കിടയ്ക്ക് അടക്കം ചെയ്ത കുട്ടികളുടെ ശരീരമാണിതെന്ന്‌ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കല്ലറകളില്‍ രണ്ട് കുട്ടികളെ വീതമാണ്‌ അടക്കിയിരുന്നത്. 3 വയസ്സിന്‌ താഴെയുള്ള കുട്ടികളുടെ ശരീരമാണ്‌ കണ്ടെത്തിയത്. എല്ലാ ശരീരങ്ങളുടേയും നെഞ്ചിന്റെ ഭാഗത്തായി അഗ്നിപര്‍വ്വതസ്ഫോടനത്താല്‍ രൂപപ്പെടുന്ന ശിലയുടെ ഒരു കഷണം വച്ചിട്ടുണ്ട്. മൃഗങ്ങള്‍, ഭക്ഷണം, തുടങ്ങി നേര്‍ച്ചദ്രവ്യങ്ങള്‍ ധാരാളം ശരീരത്തിന്‌ ചുറ്റും വച്ചിട്ടുണ്ട്.

1200 നും 1450 നും ജീവിച്ചിരുന്ന കൊല്ല സംസ്കാരത്തില്‍ പെട്ടവരാണ്‌ ഇതെന്നു കരുതുന്നു. സംഘര്‍ഷാവസരങ്ങളില്‍ കുരുതി നല്‍കിയ കുട്ടികളുടെ മൃതദേഹങ്ങളാണിതെന്ന്‌ ഗവേഷകര്‍ പറഞ്ഞു.

English Summary
Peru: Researchers at the Sillustani archaeological site in Peru say they have found the bodies of 44 children thought to have been sacrificed between 600 and 700 years ago.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia