SWISS-TOWER 24/07/2023

കണ്ടാല്‍ ഉരുളക്കിഴങ്ങ് പോലെ, എന്നാല്‍ ഇത് അതല്ല; കൗതുകകരമായ ചിത്രം പുറത്തിറക്കി നാസ, പിന്നിലെ രഹസ്യം ഇങ്ങനെ

 


ADVERTISEMENT


ന്യൂയോര്‍ക്: (www.kvartha.com 15.07.2021) കണ്ടാല്‍ ഉരുളക്കിഴങ്ങ് പോലെ തോന്നിക്കുന്ന കൗതുകകരമായ ഒരു ചിത്രം പുറത്തുവിട്ട് നാസ. കണ്ടാല്‍ ഉരുളക്കിഴങ്ങ് പോലെ തോന്നുന്നതിനാല്‍ ഭക്ഷണമുണ്ടാക്കാനുള്ള പച്ചക്കറിയാണെന്നൊന്നും വിചാരിക്കല്ലേ. ഇതിന് പിന്നിലെ രഹസ്യം ഇങ്ങനെയാണ്, ചൊവ്വയെ ചുറ്റിക്കറങ്ങുന്ന വലിയ പ്രതിഭാസങ്ങളുള്ള ഉപഗ്രഹമായ 'ഫോബോസി'ന്റെയാണ് ചിത്രം. 
Aster mims 04/11/2022

ഉപരിതലത്തില്‍ നിന്ന് 6,800 കിലോമീറ്റര്‍ അകലെയുള്ള മാര്‍സ് റീകണൈസന്‍സ് ഓര്‍ബിറ്റെര്‍ ബഹിരാകാശ പേടകത്തിലെ ഹൈറൈസല്യൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തത്.

ഓരോ നൂറ്റാണ്ടിലും 1.8 മീറ്റര്‍ എന്ന തോതില്‍ ഫോബോസ് ചൊവ്വയെ സമീപിക്കുന്നുണ്ടെന്ന് നാസ പറഞ്ഞു, അതായത് 50 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഇത് ഗ്രഹത്തിലേക്ക് ഇടിച്ചു കയറി തകര്‍ന്ന് അവശിഷ്ടങ്ങളുടെ വലയമായി മാറും. ശരിക്കും, ഫോബോസിന് അന്തരീക്ഷമില്ല, ഇത് ചൊവ്വയെ ഒരു ദിവസം മൂന്ന് തവണ പരിക്രമണം ചെയ്യുന്നു. 

കണ്ടാല്‍ ഉരുളക്കിഴങ്ങ് പോലെ, എന്നാല്‍ ഇത് അതല്ല; കൗതുകകരമായ ചിത്രം പുറത്തിറക്കി നാസ, പിന്നിലെ രഹസ്യം ഇങ്ങനെ


നാസയുടെ അഭിപ്രായത്തില്‍, ഫോബോസിലെ രാവിന്റെയും പകലിന്റെയും താപനില വ്യത്യസ്തമാണ്. അങ്ങേയറ്റം താപ വ്യതിയാനങ്ങള്‍ കാണിക്കുന്ന ഇവിടെ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 112 ഡിഗ്രി സെല്‍ഷ്യസുമാണ്. ഈ തീവ്രമായ താപനഷ്ടം ഫോബോസിന്റെ ഉപരിതലത്തിലെ പൊടിപടലത്തിന്റെ ഫലമായിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ചൊവ്വയിലെ രണ്ട് ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ഫോബോസ്. മറ്റൊന്ന് ഡീമോസ് ആണ്. ഇതൊരു ഉപഗ്രഹമാണോ അതോ ഛിന്നഗ്രഹമാണോ എന്ന് ആദ്യകാലത്ത് സംശയം ഉണ്ടായിരുന്നു. അമേരികന്‍ ശാസ്ത്രജ്ഞനായ ആസാഫ് ഹാളാണ് 1877 ല്‍ ഫോബോസ് കണ്ടെത്തിയത്. ഗ്രീക് പുരാണത്തില്‍, ഫോബോസും ഡീമോസും ആരസിന്റെ ഇരട്ട പുത്രന്മാരാണ് (റോമന്‍ പുരാണത്തിലെ ചൊവ്വ), ആ പേരാണ് ഇവിടെ ചൊവ്വയ്ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു.

Keywords:  News, World, International, New York, Technology, Business, Finance, Photo, 'Potato' or 'Raggedy' Mars Moon? NASA Releases Image of Phobos
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia