Pope Francis | ശ്വാസകോശത്തില്‍ അണുബാധ; ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Mar 30, 2023, 08:20 IST
വതികാന്‍ സിറ്റി: (www.kvartha.com) ഫ്രാന്‍സിസ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റോമിലെ ജെമെലി ആശുപത്രിയിലാണ് മെഡികല്‍ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വതികാന്‍ അറിയിച്ചു.
86 കാരനായ മാര്‍പാപയ്ക്ക് സമീപ ദിവസങ്ങളില്‍ ശ്വാസതടസം അനുഭവപ്പെട്ടിരുന്നുവെന്നും എന്നാല്‍ പരിശോധനയില്‍ കോവിഡില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും വതികാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി.
അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ഫ്രാന്‍സിസ് മാര്‍പാപയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ ബ്രൂണി കൂട്ടിച്ചേര്‍ത്തു.
പാം സണ്‍ഡേ കുര്‍ബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റര്‍ ആഘോഷങ്ങളും നടക്കാനിരിക്കെയാണ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഏപ്രില്‍ അവസാനം അദ്ദേഹം ഹംഗറി സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. മാര്‍പാപ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ പീഡാനുഭവ വാരത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തേക്കില്ല. എന്നാല്‍ മാര്‍പാപയുടെ ഔദ്യോഗിക പരിപാടികളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് വതികാന്‍ വ്യക്തമാക്കിയിട്ടില്ല.
Keywords: News, World, International, Vatican, Top-Headlines, Health, Health & Fitness, Hospital, COVID-19, Pope Francis in hospital with respiratory infection
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.