Pope Francis | യുദ്ധം ഒരു പരാജയമാണ്, ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

 


വതിക്കാന്‍ സിറ്റി: (KVARTHA) ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ഒരു പരാജയമാണ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. ഇസ്രാഈലിന്റെയും ഫലസ്തീന്റെയും സമാധാനത്തിനായി പ്രാര്‍ഥിക്കാമെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഞായറാഴ്ച പ്രാര്‍ഥനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

Pope Francis | യുദ്ധം ഒരു പരാജയമാണ്, ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ശനിയാഴ്ച പുലര്‍ചെയാണ് ഇസ്രാഈലിനുള്ളില്‍ കടന്ന് ഹമാസ് ആക്രമണം നടത്തിയത്. പിന്നാലെ തിരിച്ചടിച്ച ഇസ്രാഈല്‍ ഗാസയിലെ 429 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഗാസയില്‍ മാത്രം നിരവധി പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഗാസയിലെ ബഹുനില കെട്ടിടങ്ങള്‍ അടക്കം ഇസ്രാഈലിന്റെ വ്യോമാക്രമണത്തില്‍ നിലംപൊത്തി. 429 കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്നും ഇക്കൂട്ടത്തില്‍ ഹമാസിന്റെ ആയുധ കേന്ദ്രങ്ങള്‍ അടക്കം ഉണ്ടെന്നും ഇസ്രാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രികളില്‍ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവര്‍ കഴിയുന്ന വീഡിയോയും പുറത്ത് വന്നു.

Keywords:  Pope Francis calls for an end to clashes in Jerusalem, Vatican, News, Religion, Pope Francis, Clashes, Jerusalem, Palestinians, Clash, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia