SWISS-TOWER 24/07/2023

വധശിക്ഷയും ജീവപര്യന്തവും നിര്‍ത്തലാക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വത്തിക്കാന്‍ സിറ്റി: (www.kvartha.com 24.10.2014) എല്ലാ രാജ്യങ്ങളും വധശിക്ഷയും ജീവപര്യന്തവും നിര്‍ത്തലാക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ ജയിലില്‍ 'ഒളിച്ചിരിക്കുന്ന' മരണവിധി തന്നെയാണ് അനുഭവിക്കുന്നതെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ക്രിമിനല്‍ നിയമത്തിന്റെ അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പോപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളെ സംരക്ഷിക്കാനായി കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നു എന്നത്  തനിക്ക് വിശ്വസിക്കാനാകുന്നില്ല.  എല്ലാ ക്രിസ്ത്യാനികളോടും അദ്ദേഹം വധശിക്ഷകള്‍ നിരോധിക്കുന്നതിന് വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്തു.  ജയിലുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നും  അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്യമില്ലാത്ത അവസ്ഥയെ താന്‍ മരണശിക്ഷയായാണ് കണക്കാക്കുന്നത്.  വത്തിക്കാനിലെ പീനല്‍ കോഡ് അനുസരിച്ച് ജീവപര്യന്തം ശിക്ഷ നല്‍കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വധശിക്ഷയും ജീവപര്യന്തവും നിര്‍ത്തലാക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
സൗജന്യ വൈഫൈ കാസര്‍കോട്ടെ വിദ്യാലയങ്ങളിലേക്കും

Keywords:  Pope Francis blasts life sentences as ‘hidden death penalty’, Execution, Jail, Criminal Case, Law, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia