ADVERTISEMENT
ബഗ് ദാദ്: (www.kvartha.com 05.03.2021) ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ഇതാദ്യമായാണ് ഇറാഖില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ബഗ് ദാദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മാര്‍പാപ്പ എത്തിയത്. പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും മാര്‍പാപ്പ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച, നജഫിലെത്തി ഗ്രാന്‍ഡ് ആയത്തുല്ല അല്‍ സിസ്താനിയെ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ നസിറിയയില്‍ സര്‍വമതസമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ച ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പിക്കും. മൊസൂളും സന്ദര്‍ശിക്കുന്നുണ്ട്.
കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികള്‍ക്കിടയില്‍ ഇറാഖില്‍ 1450 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം മാര്‍പാപ്പ തിങ്കളാഴ്ച മടങ്ങും.
Keywords: Pope Francis arrives in Baghdad for risky, historic Iraq tour, Baghdad, News, Religion, Visit, Meeting, Airport, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
