SWISS-TOWER 24/07/2023

ചരിത്ര സന്ദര്‍ശനം; ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍

 


ADVERTISEMENT

ബഗ് ദാദ്: (www.kvartha.com 05.03.2021) ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ഇതാദ്യമായാണ് ഇറാഖില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ബഗ് ദാദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മാര്‍പാപ്പ എത്തിയത്. പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും മാര്‍പാപ്പ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ചരിത്ര സന്ദര്‍ശനം; ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍
Aster mims 04/11/2022
ശനിയാഴ്ച, നജഫിലെത്തി ഗ്രാന്‍ഡ് ആയത്തുല്ല അല്‍ സിസ്താനിയെ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ നസിറിയയില്‍ സര്‍വമതസമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ച ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പിക്കും. മൊസൂളും സന്ദര്‍ശിക്കുന്നുണ്ട്.

കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികള്‍ക്കിടയില്‍ ഇറാഖില്‍ 1450 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം മാര്‍പാപ്പ തിങ്കളാഴ്ച മടങ്ങും.

Keywords:  Pope Francis arrives in Baghdad for risky, historic Iraq tour, Baghdad, News, Religion, Visit, Meeting, Airport, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia