ഭാര്യ ഒറ്റയ്ക്ക് ടൂറിന് പോയി; ഭര്‍ത്താവ് വീടിന് തീവെച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: ഭാര്യ തനിച്ച് ടൂറിന് പോയതിന്റെ നിരാശയും ദേഷ്യവും 69-കാരനായ ചൈസേ്‌ളാ കാമിനിസ്‌കി പ്രകടിപ്പിച്ചത് വീടിന് തീവെച്ചുകൊണ്ട്. ഗുരുതരമായി പൊള്ളലേറ്റ കാമിനിസ്‌കിയെ ആശുപത്രിയില്‍ പരിചരിക്കുകയാണ് ഭാര്യ ഗ്രസീന ഇപ്പോള്‍. പോളണ്ടിലെ ലോഡ്‌സിലെ ചെകേ്‌ളാ ഡ്രൂഗി ഗ്രാമത്തിലാണ് വിചിത്രമായ പ്രതിഷേധം അരങ്ങേറിയത്.

കാമിനിസ്‌കി രാവിലെ ഉറക്കമുണര്‍ന്നുനോക്കുമ്പോളാണ് കുട്ടികളെയും കൂട്ടി ഭാര്യ ടൂറിന് പോയതായുള്ള കുറിപ്പ് കാണുന്നത്. മൊബൈല്‍ ഫോണില്‍ ഭാര്യയെ വിളിച്ച് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടെങ്കിലും അവരത് കൂട്ടാക്കിയില്ല. കലിമൂത്ത കാമിനിസ്‌കി വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിട്ട് തീവെയ്ക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ കാമിനിസ്‌കി വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല.
House fire

വീട്ടില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുന്നതിന് മുമ്പ് തീപടരുകയും കാമിനിസ്‌കിയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച ആഘാതത്തില്‍ വീട് പാതിയോളം തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ എയര്‍ ആംബുലന്‍സില്‍ കാമിനിസ്‌കിയെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വീട്ടിലേക്ക് തിരിച്ചുവരാനുള്ള ഭര്‍ത്താവിന്റെ വിളി വന്നെങ്കിലും താനതത്ര കാര്യമാക്കിയില്ലെന്ന് ഗ്രസീന പറഞ്ഞു. വെറുതെ ദേഷ്യം പിടിപ്പിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ അതിത്ര കുഴപ്പമാകുമെന്ന് കരുതിയില്ലെന്നും അവര്‍ പറയുന്നു

Key Words: Polish Man, Blows Up Home, Czeslaw Kaminski , Fire ,  Czeslaw Kaminski , House , Fire After Family Picnic, Wife, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia