SWISS-TOWER 24/07/2023

Polio Virus Detected | നീണ്ട പരിശ്രമത്തിനൊടുവില്‍ തുടച്ചുനീക്കിയിട്ടും വീണ്ടും? ലന്‍ഡനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാംപിളുകള്‍ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന; വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിടീഷ് ശാസ്ത്രജ്ഞര്‍

 


ADVERTISEMENT


ജനീവ: (www.kvartha.com) വാക്‌സിനുകളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു തരം പോളിയോ വൈറസ് ലന്‍ഡനിലെ മലിനജല സാംപിളുകളില്‍ കണ്ടെത്തിയതായും കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയും ബ്രിടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും ബുധനാഴ്ച അറിയിച്ചു. രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് വികലാംഗ രോഗം പൂര്‍ണമായി തുടച്ചുനീക്കപ്പെട്ട ബ്രിടനില്‍ പോളിയോയുടെ മനുഷ്യശരീരത്തില്‍ ബാധിച്ചതായ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല.
Aster mims 04/11/2022

ലന്‍നില്‍ നിന്നും ടൈപ് 2 വാക്സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

Polio Virus Detected | നീണ്ട പരിശ്രമത്തിനൊടുവില്‍ തുടച്ചുനീക്കിയിട്ടും വീണ്ടും? ലന്‍ഡനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാംപിളുകള്‍ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന; വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിടീഷ് ശാസ്ത്രജ്ഞര്‍


പോളിയോ വൈറസിന്റെ ചെറിയ ചില വകഭേദങ്ങള്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും മാത്രമായിരുന്നു 1988ന് ശേഷം റിപോര്‍ട് ചെയ്തിരുന്നത്. അവയും അത്ര ഗുരുതരമായിരുന്നില്ല. ഓറല്‍ പോളിയോ വാക്സിനേഷന് ശേഷം കുഞ്ഞിന്റെ മലവിസര്‍ജനങ്ങള്‍ കലര്‍ന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിടീഷ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്. 125 രാജ്യങ്ങളില്‍ പോളിയോ വ്യാപിക്കുകയും ലോകമെമ്പാടും 350,000 പോളിയോ കേസുകള്‍ ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വാക്സിനേഷന് ശേഷം 1988 മുതലിങ്ങോട്ട് പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു.

Keywords:  News,World,international,Health,Children,WHO,World Health Organisation,Top-Headlines, Polio Virus Detected In London Sewage Samples: WHO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia