പാകിസ്ഥാനില്‍ പള്‍സ് പോളിയോ സംഘത്തിനു നേരെ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

 


പെഷവാര്‍: (www.kvartha.com 25.11.2014) പാകിസ്ഥാനില്‍ പള്‍സ് പോളിയോ സംഘത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പാകിസ്ഥാനിലെ ഷബ്ഖദര്‍ ജില്ലയില ഖൈബര്‍ പക്തൂണ്‍ക്‌വ പ്രവിശ്യയിലാണ് സംഭവം. പോളിയോ വാക്‌സിനേഷന്‍ കേന്ദ്രത്തിനു നേരെ ബൈക്കിലെത്തിയ രണ്ട് തീവ്രവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പിനിടെ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തേയ്ക്കു വന്ന വാക്‌സിനേഷന്‍ സംഘത്തിലെ ജീവനക്കാരനാണ് പരിക്കേറ്റത്. ആ ക്രമത്തിനു പിന്നില്‍  താലിബാന്‍ ഭീകരരാണെന്നാണ് സംശയിക്കുന്നത്. ചില ഭീകര സംഘടനകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന പോളിയോ വാക്‌സിനേഷന്‍ ഇസ്ലാം വിരുദ്ധമാണെന്ന്  പ്രഖ്യാപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് രാജ്യത്ത് പള്‍സ് പോളിയോ മെഡിക്കല്‍ സംഘത്തിനു നേരെ ഇതിനു മുമ്പും നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. നേരത്തെ പാകിസ്ഥാന്റെ  വടക്ക് പടഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ക്‌വ  താലിബാന്റെ ശക്തികേന്ദ്രമായിരുന്നു.

പാകിസ്ഥാനില്‍ പള്‍സ് പോളിയോ സംഘത്തിനു നേരെ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാസര്‍കോട്ടെ അമ്മത്തൊട്ടില്‍ സുരക്ഷിതമായ സ്ഥലത്താണോ?

Keywords:  Polio vaccination team attacked in Pakistan, Injured, Terrorists, Children, Gun attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia