തിയേറ്ററില്‍ പ്രേക്ഷകരെ വെടിവെക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു

 


ADVERTISEMENT

വാഷിംങ്ടണ്‍: (www.kvartha.com 06.08.2015) തിയേറ്ററില്‍ അതിക്രമിച്ചുകയറി പ്രേക്ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ടെന്നീസിയയിലെ ഒരു തിയേറ്ററിലാണ് സംഭവം. തിയേറ്ററിലുള്ളവരെ മഴുവും തോക്കും ഉപയോഗിച്ച് ഇയാള്‍ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

തിയേറ്ററില്‍ പ്രേക്ഷകരെ വെടിവെക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവെച്ചുകൊന്നുവിവരമറിഞ്ഞെത്തിയ സ്‌പെഷ്യല്‍ വെപ്പണ്‍ ആന്‍ഡ് ടാക്റ്റിക്‌സ് സംഘമാണ് 29കാരനായ അക്രമിക്കു നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പിനു മുമ്പ് ഇയാള്‍ കാണികള്‍ക്കു നേരെ കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് അമേരിക്കയിലെ മറ്റൊരു തിയേറ്ററില്‍ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Also Read:
വാടക കെട്ടിടത്തില്‍ നിന്നും മോചനം; കുന്നിനു ഇനി സ്വന്തം അംഗന്‍വാടി

Keywords:  Police: Tenn. theater attack suspect had been committed 4 times, Washington, America, Tennis, Injured, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia