Killed | മലയാളി നഴ്‌സ് അഞ്ജുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പൊലീസ്; ഭര്‍ത്താവ് സാജു കസ്റ്റഡിയില്‍ തുടരും; പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയായി
Dec 17, 2022, 12:42 IST
ലന്‍ഡന്‍: (www.kvartha.com) ബ്രിടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പൊലീസ്. കൊലപാതക വിവരങ്ങള്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു. അഞ്ജുവിന്റെ പോസ്റ്റ്‌മോര്‍ടം നടപടികള്‍ പൂര്‍ത്തിയായി. കുട്ടികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച പോസ്റ്റ്‌മോര്‍ടം ചെയ്യും. സംഭവത്തില്‍ ഭര്‍ത്താവ് സാജു 72 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു.
അതിനിടെ, അഞ്ജുവിന്റെ പിതാവ് അശോകന്‍ വൈക്കം പൊലീസില്‍ സാജുവിനെതിരെ പരാതി നല്‍കി. ചെറിയ കാര്യങ്ങള്‍ക്കു പോലും വഴക്കിടുന്ന സ്വഭാവമായിരുന്നു സാജുവിനെന്നും മകളെ മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് പരാതി നല്‍കിയത്.
കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയാണ് ബ്രിടനിലെ വീട്ടില്‍ വ്യാഴാഴ്ച വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്.
2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് ഏഴു വര്‍ഷം അഞ്ജു സഊദിയില്‍ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് യുകെയിലേക്ക് പോയത്.
Keywords: Police says Malayali nurse Anju killed by suffocation, London, News, Trending, Killed, Dead Body, Custody, Police, World.
മൂന്നുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ലന്‍ഡനിലെ ഹൈകമിഷണര്‍ക്ക് ഇതു സംബന്ധിച്ച് കത്തു നല്‍കി. കേന്ദ്ര, സംസ്ഥാന സര്‍കാരുകളുടെ സഹായവും തേടിയിട്ടുണ്ട്.
അതിനിടെ, അഞ്ജുവിന്റെ പിതാവ് അശോകന്‍ വൈക്കം പൊലീസില്‍ സാജുവിനെതിരെ പരാതി നല്‍കി. ചെറിയ കാര്യങ്ങള്‍ക്കു പോലും വഴക്കിടുന്ന സ്വഭാവമായിരുന്നു സാജുവിനെന്നും മകളെ മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് പരാതി നല്‍കിയത്.
കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയാണ് ബ്രിടനിലെ വീട്ടില്‍ വ്യാഴാഴ്ച വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്.
2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് ഏഴു വര്‍ഷം അഞ്ജു സഊദിയില്‍ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് യുകെയിലേക്ക് പോയത്.
Keywords: Police says Malayali nurse Anju killed by suffocation, London, News, Trending, Killed, Dead Body, Custody, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.