ഫേസ്ബുക്ക് ആസ്ഥാനത്ത് തപാല്‍ പാക്കറ്റില്‍ വിഷവാതകം; കണ്ടെത്തിയത് അതിതീവ്ര നശീകരണ ശേഷിയുള്ള രാസായുധമായ സരിന്‍ വാതകം, നാല് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു, എഫ്ബിഐ അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാന്‍ ഫ്രാന്‍സിസ്‌കോ: (www.kvartha.com 02.07.2019) ഫേസ്ബുക്ക് ആസ്ഥാനത്ത് തപാല്‍ പാക്കറ്റില്‍ വിഷവാതകം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ നാല് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അതിതീവ്ര നശീകരണ ശേഷിയുള്ള രാസായുധമായ സരിന്‍ വാതകമാണ് കണ്ടെത്തിയത്. വിനാശകാരിയായ സരിന്‍ വാതകത്തിന്റെ സാന്നിധ്യം ഫേസ്ബുക്ക് അധികൃതരും സ്ഥിരീകരിച്ചു.

ഫേസ്ബുക്ക് ആസ്ഥാനത്ത് തപാല്‍ പാക്കറ്റില്‍ വിഷവാതകം; കണ്ടെത്തിയത് അതിതീവ്ര നശീകരണ ശേഷിയുള്ള രാസായുധമായ സരിന്‍ വാതകം, നാല് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു, എഫ്ബിഐ അന്വേഷണം ആരംഭിച്ചു

ഫേസ്ബുക്കിന്റെ സിലിക്കന്‍ വാലിയിലെ തപാല്‍ വിഭാഗത്തിലാണ് വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. വാതകം അതിതീവ്ര നശീകരണ ശേഷിയുള്ള രാസായുധമാണെന്ന് തിരിച്ചറിഞ്ഞതോടെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫേസ്ബുക്ക് ഓഫീസുകളിലേക്കെത്തുന്ന തപാല്‍ പാക്കറ്റുകളില്‍ സാധാരണ പരിശോധന നടത്താറുണ്ട്. ഇതിലാണ് സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. പാക്കറ്റ് കൈകാര്യം ചെയ്തവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഒഴിപ്പിച്ച മൂന്ന് കെട്ടിടങ്ങളില്‍ ആളുകളെ വീണ്ടും പ്രവേശിപ്പിച്ചിട്ടുണ്ട്.

സരിന്‍ വാതകം അതി തീവ്രവ സ്വഭാവമുള്ള രാസായുധമാണ്. മനുഷ്യന്റെ നാഡീ സംവിധാനത്തെ ബാധിക്കുന്ന സരിന്‍ പെട്ടെന്നുള്ള മരണത്തിന് കാരണമാകും. ഐക്യരാഷ്ട്ര സംഘടന കൂട്ടനശീകരണ ആയുധങ്ങളുടെ പട്ടികയില്‍ പെടുത്തിയ രാസായുധമാണ് സരിന്‍. എഫ്ബിഐ സംഘം എത്തി അന്വേഷണം ആരംഭിച്ചതായും കമ്പനി വക്താവ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  World, News, Technology, Facebook, Inquiry Report, America, Poison founded in postal section in facebook head quaters
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia